പാലക്കാട്; സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ഇടമായി പാലക്കാട് മാറിയതോടെ അതിർത്തിയിലും അശങ്ക, ഇന്നലെറിപ്പോർട്ട് ചെയ്ത 30 കേസിൽ 28 ഉം അതിർത്തി കടന്ന് എത്തിയവആയതിനാൽ ലോക് ഡൗൺ ഇളവുകൾ കർശനമാക്കുകയാണ് ഭരണകൂടം.
ശരാശരി 1800 പേരാണ് അതിർത്തി കടന്ന് ദിനവും കേരളത്തിലെത്തുന്നത് എന്നതിനാലാണിത്. 2 ആഴ്ച്ചക്ക് മുൻപ് കോവിഡ് മുക്തമായതാണ് പാലക്കാട് ജില്ല, വളരെ പെട്ടെന്നാണ് 82 രോഗികളെന്ന കണക്കിലേക്കേത്തിയത്.
സാമൂഹ്യ വ്യാപനമെന്ന ഭീതിയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. നിലവിൽ 18 ഹോട്ട് സ്പോട്ടുകളുണ്ട് പാലക്കാട്. ഓരോ വ്യകിതിയും സാഹചര്യങ്ങളറിഞ്ഞ് ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
Post Your Comments