തിരുവനന്തപുരം : കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും മലയാളികൾ മരിക്കുന്നത് അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞാഴ്ച ഇക്കാര്യം പറയുമ്പോ കൊവിഡ് ബാധിച്ച് മരിച്ച വിദേശത്തുള്ള പ്രവാസികൾ 124 പേരായിരുന്നു. ഇന്നലെ വരെ ലഭിക്കുന്ന കണക്കുകൾ പ്രകാരം അത് 173 ആയി ഉയർന്നു. അവരുടെ വേർപാടിൽ ദു:ഖിക്കുന്ന കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട മൂന്ന്, വയനാട് മൂന്ന്, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതർ ആയിരം കടന്നു. 1,004 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
Post Your Comments