Latest NewsNewsInternational

അമേരിക്കയിൽ കറുത്ത വര്‍ഗക്കാരനായ യുവാവിനെ നടുറോഡിലിട്ട് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തി പൊലീസ്

വാഷിംഗ്ടണ്‍: അമേരിക്കയിൽ കറുത്ത വര്‍ഗക്കാരനായ യുവാവിനെ മര്‍ദ്ദിച്ച ശേഷം നടുറോഡില്‍ കിടത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തി പോലീസ്. അഞ്ചുമിനിറ്റോളമാണ് മിനിയാപൊളിസ് പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ . ജോര്‍ജ് ഫ്ലോയിഡ് എന്ന യുവാവിന്റെ കഴുത്തില്‍ തന്‍റെ കാല്‍മുട്ട് അമര്‍ത്തിയിരുന്നത്.

ജോര്‍ജ് ഫ്ലോയിഡിന്റെ കയ്യില്‍ വിലങ്ങുണ്ടായിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കിയെന്ന കുറ്റം ചുമത്തിയാണ് ഫ്ലോയ്ഡിനെ അമേരിക്കയിലെ മിന്നപൊളിസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മര്‍ദ്ദിച്ച ശേഷം നടുറോഡില്‍ കിടത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തുകയുമായിരുന്നു.

”നിങ്ങളുടെ കാല്‍മുട്ട് എന്‍റെ കഴുത്തിലാണ്. എനിക്ക് ശ്വസിക്കാന്‍ വയ്യ..” എന്ന് ജോര്‍ജ് ഫ്ലോയ്ഡ് അവസാനം ശ്വാസം നിലയ്ക്കും വരെ കരയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. അമ്മയെ വിളിച്ച് കരഞ്ഞ യുവാവിന്റെ കരച്ചിൽ നിശബ്ദനാവുകയും ചെയ്തു. എന്നിട്ടും യുവാവിനോട് എഴുന്നേല്‍ക്കാനും കാറില്‍ കയറാനും നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു പൊലീസ്. യുവാവിനെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെച്ച് മരിച്ചു. തെരുവില്‍ കണ്ടുനിന്നവരിൽ ആരോ ആണ് സംഭവത്തിന്‍റെ വീഡിയോ പകര്‍ത്തിയത്‌.

എന്നാൽ ജോര്‍ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പൊലീസുകാരെ ശകാരിച്ച് മിനിയോപ്പൊലിസ് മേയര്‍ ജേക്കബ് ഫ്രേ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ എഫ്ബിഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മിനിയോപ്പൊലിസ് പൊലീസ് അറിയിച്ചു. അതേസമയം അമേരിക്കന്‍ തെരുവുകളില്‍ ഇതേ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് നടക്കുന്നത്. എനിക്ക് ശ്വസിക്കാന്‍ വയ്യ, ഫ്ലോയിഡിന് നീതി വേണം തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി ആണ് പ്രതിഷേധകര്‍ തെരുവിലിറങ്ങിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button