Latest NewsIndiaNews

ക്വാറന്റൈൻ കേന്ദ്രത്തിലെത്തിയ 6 വയസുകാരിക്ക് പാമ്പുകടിയേറ്റ് ദാരുണ മരണം; അന്വേഷണത്തിന് ഉത്തരവ്

ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ കഴിയുന്നതിനിടെയാണ്​ പാമ്പുകടിയേറ്റത്

‍ഡെറാഡൂൺ; 6 വയസുകാരിക്ക് പാമ്പുകടിയേറ്റ് ദാരുണ മരണം, ഉത്തരാഖണ്ഡിലെ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ പെണ്‍കുട്ടി പാമ്പ് കടിയേറ്റ്​ മരിച്ചു. കുടുംബത്തോടൊപ്പം നൈനിറ്റാള്‍ ജില്ലയിലെ താലി സേതി എരിയയിലെ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ കഴിയുന്നതിനിടെയാണ്​ പാമ്പുകടിയേറ്റത്​.

കുഞ്ഞിനെ ഉടന്‍ തന്നെ ബെറ്റാല്‍ഗാട്ടിലെ ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല, സ്​കൂളിലെ ഒരു ക്ലാസ്​മുറിയാണ്​ ഉത്തരാഖണ്ഡില്‍ ​ക്വാറന്‍റീന്‍ കേന്ദ്രമാക്കി മാറ്റിയത്​, ഇവിടെ പ്രാഥമിക സൗകര്യങ്ങളൊന്നും ഒരുക്കിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്​. ഇതുമായി ബന്ധപ്പെട്ട്​ റവന്യു സബ്​-ഇന്‍സ്​പെക്​ടര്‍ രാജ്​പാല്‍ സിങ്​, വി.ഡി.ഒ ഉമേഷ്​ ജോഷി, അസിസ്​റ്റന്‍റ്​ ടീച്ചര്‍ കരണ്‍ എന്നിവർക്കെതിരെ അനാസ്ഥയ്ക്ക് പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button