Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NattuvarthaLatest NewsKeralaNews

വെറും 10 മിനിറ്റുകൊണ്ട് 50 കുറ്റിപുട്ട്; കയ്യടി നേടി വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത പുട്ട് നിർമ്മാണ ഉപകരണം

ശ്രീകണ്ഠാപുരം; വെറും 10 മിനിറ്റുകൊണ്ട് 50 കുറ്റിപുട്ട്, 10 മിനിറ്റ് കൊണ്ട് 50 കുറ്റിപുട്ട് നിർമ്മിക്കാൻ കഴിയുന്ന ഉപകരണവുമായി എൻജിനീയറിങ് കോളജ് വിദ്യാർത്ഥികൾ,, ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത പുട്ട് നിർമ്മാണ ഉപകരണമാണ് ശ്രദ്ധേയമാകുന്നത്,, ഡൽഹിയിൽ എംഎച്ച്‌ആർഡി നടത്തിയ മത്സരത്തിൽ ഈ ഉപകരണത്തെ കേരളത്തിൽ നിന്നുള്ള ഏറ്റവും നല്ല വിദ്യാർത്ഥി പ്രൊജക്ടായി തിരഞ്ഞെടുക്കുകയും നാല് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.

കണ്ണൂർ ചെമ്പേരി കോളേജിൽ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് അദ്ധ്യാപകനായ ഡോ. സമ്പത്ത് കുമാർ, വിദ്യാർത്ഥികളായ അലൻ കെ. ഷാജി, അശ്വിൻ സുധൻ, അതുൽ പ്രശാന്ത്, ഫെബിൻ നാലാപ്പാട്ട് എന്നിവർ ചേർന്നാണ് ഈ പുട്ട് നിർമ്മാണ ഉപകരണം വികസിപ്പിച്ചെടുത്തതെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.

പ്രശസ്തമായ സ്‌പെറോ ഇലക്‌ട്രിക്കൽസ് കോയമ്പത്തൂരുമായി സഹകരിച്ച്‌ നിർമ്മിച്ച്‌ വിവിധ ആശുപത്രികൾക്കായി നൽകിയിട്ടുണ്ട്,, കോളജ് ചെയർമാൻ മാർ. ജോസഫ് പാംപ്ലാനി, മാനേജർ ഫാ. ജയിംസ് ചെല്ലംകോട്ട്, പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ്, ഫാ. ജിനു വടക്കേമുളഞ്ഞാൽ, ഫാ. ബിബിൻ ,റിസർച്ച്‌ ഡീൻ ഡോ. ടി.ഡി.ജോൺ എന്നിവരുടെ മാർഗനിർദേശങ്ങളും സഹകരണവുമാണ് ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചതെന്നു വിദ്യാർത്ഥികൾ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button