കൊല്ലം: അഞ്ചലില്‍ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി ശാസ്ത്രിയ അന്വേഷഷണത്തിനൊരുങ്ങി പോലീസ്. ഉത്രയുടെ വീടിന് സമീപത്ത് നിന്നും പാമ്പിനെ കൊണ്ട് വന്ന കുപ്പി കണ്ടെത്തി. കൂടുതല്‍ തെളിവ് കണ്ടെത്തുന്നതിന് വേണ്ടി സുരജീന്റെ സഹോദരര്‍ ഉള്‍പ്പടെയുള്ള ബന്ധുക്കളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്യും. കൂടാതെ ശാസ്ത്രിയ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി ഉത്രയെ കടിച്ച പാമ്പിന്റെ ജഡം ഉടന്‍ പുറത്തെടുത്ത് പരിശോധിക്കും.
പാമ്പാട്ടിയുമായുള്ള ടെലിഫോണ്‍ സംഭാഷണങ്ങളാണ് സൂരജിനെ പിടികൂടാന്‍ സഹായിച്ചത്. രണ്ട് പ്രാവശ്യമായി പതിനായിരം രൂപ കൈപറ്റി സുരേഷ് പാമ്പിനെ വാങ്ങിയതായി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ മൂന്ന് മാസം നീണ്ട് നിന്ന ഗൂഢാലോചന നടന്നതായും തെളിഞ്ഞിട്ടുണ്ട്. ഉത്രയുടെ സമ്പത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി കരുതികൂട്ടി നടത്തിയ കൊലപാതകമാണന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
Post Your Comments