ന്യൂഡൽഹി :കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ അറുന്നൂറോളം തൊഴിലാളികളെ പിരിച്ചുവിട്ട് ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഊബര്‍. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനി ഘടകത്തിലെ മൊത്തം ജീവനക്കാരുടെ 25 ശതമാനത്തെയാണ് നടപടി പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. പിരിച്ചുവിടപ്പെടുന്നവര്‍ക്ക് കുറഞ്ഞത് 10 ആഴ്ചത്തെ വേതനവും ആറു മാസത്തേക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സും മറ്റിടങ്ങളില്‍ എവിടെയെങ്കിലും തൊഴില്‍ നേടുന്നതിനുള്ള പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഊബര്‍ അധികൃതര്‍ പറഞ്ഞു. ഇതിനു പുറമെ, ലാപ്‌ടോപ്പുകള്‍ കൈവശം തന്നെ സൂക്ഷിക്കുന്നതിനുള്ള അനുമതിയും ഊബര്‍ ടാലന്റ് ഡയറക്ടറിയില്‍ അംഗമാകുന്നതിനുള്ള അവസരവും നല്‍കും.
‘കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയും വൈറസിന്റെ പ്രവചനാതീതമായ അതിന്റെ പ്രകൃതവും മൂലം ജീവനക്കാരെ വെട്ടിക്കുറക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഈമാസം പ്രഖ്യാപിച്ച ആഗോള തൊഴില്‍ വെട്ടിക്കുറക്കലിന്റെ ഭാഗമാണ് പടിയെന്ന് ദക്ഷിണേഷ്യ പ്രസിഡന്റ് പ്രദീപ് പരമേശ്വരന്‍ അറിയിച്ചു.
Post Your Comments