Latest NewsIndia

അയോധ്യയിലെശ്രീ രാമ ക്ഷേത്ര പുനർ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു : ഉയരുന്നത് സുന്ദരവും പ്രൗഢവുമായ ക്ഷേത്രം

സുന്ദരവും പ്രൗഢവുമായ ക്ഷേത്രമായിരിക്കും അയോധ്യയിൽ ഉയരുകയെന്നും രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു

അയോദ്ധ്യ: അയോദ്ധ്യയിലെ ബലാലയ പ്രതിഷ്ഠയിൽ പ്രത്യേക പൂജ നടത്തിക്കൊണ്ട് രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസ് ഇന്ന് മുതൽ രാമക്ഷേത്രത്തിന്റെ നിർമാണം തുടങ്ങിയതായി പ്രഖ്യാപിച്ചു.27 വർഷത്തിനു ശേഷം ആയിരുന്നു അയോദ്ധ്യയിലെ താൽക്കാലിക ക്ഷേത്രത്തിൽ നിന്ന് മാറ്റി, മാർച്ച് 25 ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിൽ രാം ലല്ല വിഗ്രഹം ബലാലയ പ്രതിഷ്ഠ നടത്തിയത്. ഫൈബർ ഉപയോഗിച്ചു ബുള്ളറ്റ് പ്രൂഫ് ബലാലയ ക്ഷേത്രം ആണ് നിർമ്മിച്ചിരിക്കുന്നത്.

2019 നവംബർ 9 ന് ഒരു നൂറ്റാണ്ട് പഴക്കമുള്ള തർക്കം അവസാനിപ്പിച്ചുകൊണ്ട് സുപ്രീം കോടതിയാണ് അയോദ്ധ്യയിലെ തർക്ക സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കാൻ വഴിയൊരുക്കിയത്. വിധി പ്രഖ്യാപിക്കുമ്പോൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള 5 ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച്, “തകർക്കപ്പെട്ട വിവാദ കെട്ടിടം ഉണ്ടായിരുന്ന സ്ഥലത്ത് രാമൻ ജനിച്ചുവെന്ന ഹിന്ദുക്കളുടെ വിശ്വാസം തർക്കരഹിതമാണ്” എന്ന് പറഞ്ഞിരുന്നു.നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി രാമ ജന്മഭൂമി ന്യാസിന്റെ കൂടി തലവനായ മഹന്ത് ഇന്ന് രാവിലെയാണ് പൂജ നടത്തിയത്.

പള്ളി പണിയുന്നതിനായി സുന്നി വഖഫ് ബോർഡിന് 5 ഏക്കർ സ്ഥലം അനുവദിക്കണമെന്നും ഏകകണ്ഠമായ 5-0 വിധിന്യായത്തിൽ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.അതേസമയം, അയോധ്യയിൽ വലിയ രാമാ ക്ഷേത്രം പണിയുന്നതിനായി വൻതോതിൽ സംഭാവനകൾ ഒഴുകുകയാണ്. ” ക്ഷേത്ര നിർമ്മാണത്തിന് പണത്തിന് ഒരു കുറവും ഉണ്ടാകില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. പദ്ധതിക്കായി ആളുകൾ വലിയ തുക സംഭാവന ചെയ്യുന്നുണ്ടെന്നും . സുന്ദരവും പ്രൗഢവുമായ ക്ഷേത്രമായിരിക്കും അയോധ്യയിൽ ഉയരുകയെന്നും രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button