ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി നഴ്സായ അംബിക കോവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ വിമർശനവുമായി മകൻ അഖില്‍. ഉപയോഗിച്ചതും ഗുണനിലവാരമില്ലാത്തതുമായ പി.പി.ഇ കിറ്റുകള്‍ വേണ്ടത്ര അണുനശീകരണം ചെയ്യാതെ ആശുപത്രി അധികൃതർ വീണ്ടും ഉപയോഗിക്കാൻ നൽകിയെന്നാണ് ആരോപണം.
പഴകിയതും കീറിയതുമായ മാസ്കുകള്‍ നല്കി ആശുപത്രി അധികൃതര്‍ പണം വാങ്ങി. ചികിത്സതേടിപ്പോള് ആശുപത്രിയില്‍നിന്ന് കടുത്ത അവഗണന നേരിട്ടു. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും രണ്ട് ദിവസം ഐ.സി.യുവില്‍ പ്രവേശിപ്പിച്ചില്ലെന്നും അഖില്‍ ആരോപിക്കുന്നു.
Post Your Comments