റിയാദ്; കോവിഡ് വൈറസ് ബാധമൂലം പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു,, പരേതനായ ഇബ്രാഹിം കുട്ടിയുടെയും സീനത്ത് ബീവിയുടെയും മകന്‍ ഷാനവാസ് (32) ആണ് മരിച്ചത്.
കഴിഞ്ഞ എട്ടു വര്‍ഷമായി ജുബൈലിലെ നാസ്ട്രസ്റ്റ് എന്ന സ്ഥാപനത്തില്‍ കോഓഡിനേറ്റര്‍ ആയി ജോലി ചെയ്തുവരുകയായിരുന്ന ഷാനവാസ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്.
കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു,, ഇവിടെ ചികിത്സയില്‍ കഴിയവേയാണ് മരണം. ഭാര്യ: നിസാന. സഹോദരി: ഷാനി.
Post Your Comments