KeralaLatest NewsNews

കേരളത്തെ ഒന്നാമതാക്കാന്‍” ജനങ്ങളെ കുരുതികൊടുക്കരുത്. സംസ്ഥാനത്ത് അടിയന്തിരമായി കോവിഡ്-19 ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം – അഡ്വ.പി.സുധീര്‍

തിരുവനതപുരം • കേരളത്തില്‍ രോഗികളുടെ എണ്ണം കുറച്ചുകാട്ടാന്‍ വേണ്ടി കോവിഡ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍. ”കേരളത്തെ ഒന്നാമതാക്കാന്‍” ജനങ്ങളെ കുരുതി കൊടുക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. അപകടങ്ങളില്‍ പെട്ടും, മറ്റ് അസുഖങ്ങളുടെ ചികിത്സക്കായും ആശുപത്രിയില്‍ പോകുന്നവര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുന്നത് നിത്യസംഭവമായിരിക്കുന്നു. ഇത്തരത്തില്‍ തികച്ചും യാദ്യശ്ചികമായ സാഹചര്യങ്ങളില്‍ രോഗലക്ഷണങ്ങളില്ലാതെ കോവിഡ് സ്ഥിരീകരിക്കപ്പെടുന്നത് രോഗത്തിന്റെ ഗുരുതരമായ സാമൂഹ്യ വ്യാപന സാധ്യതയെയാണ് സൂചിപ്പിക്കുന്നത്.

സാമ്പിള്‍ പരിശോധനകളുടെ എണ്ണത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വളരെ പിന്നിലാണ്. 95,394 പേര്‍ ക്വാറന്റിനില്‍ കഴിയുന്ന സംസ്ഥാനത്ത് ഇതുവരെ 53,873 സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചിട്ടുള്ളത്. ഉടന്‍തന്നെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് തിരുത്തി കോവിഡ്-19 പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും, പരിശോധനകള്‍ മേഖലകളിലും വ്യാപകമാക്കാനും തയ്യാറാകണമെന്നും സുധീര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button