കൊച്ചി: മൊറട്ടോറിയം നിര്‍ദേശം ലംഘിച്ച് ഇടപാടുകാരില്‍ നിന്ന് ബൗണ്‍സ് ചാര്‍ജടക്കം ഇടാക്കുന്ന ബാങ്ക് നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് കോടതി. ഇടപാടുകാരില്‍നിന്ന് ബൗണ്‍സ് ചാര്‍ജടക്കം ഇടാക്കുന്ന ബാങ്ക് നടപടിക്കെതിരായ ഹരജിയില്‍ ഹൈകോടതി റിസര്‍വ് ബാങ്കിന്റെ വിശദീകരണം തേടി. ബൗണ്‍സ് ചാര്‍ജടക്കം ഈടാക്കി മുടങ്ങിയ വായ്പ തിരിച്ചുപിടിക്കാനുള്ള തൃശൂര്‍ പാട്ടുരാക്കലിലെ ബജാജ് ഫിനാന്‍സ് ലിമിറ്റഡിെന്റ നടപടിക്കെതിരെ തൃശൂര്‍ അയ്യന്തോള്‍ സ്വദേശി വി.എം. മിഥുനും ഭാര്യയും നല്കിയ ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമെന്റ ഉത്തരവ്.
ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതുവരെ ബജാജ് ഫിനാന്‍സില്‍നിന്ന് എടുത്ത ആറ് വായ്പകളുടെ തിരിച്ചടവ് കൃത്യമായി നടത്തിയിട്ടുള്ളതായി ഹരജിയില്‍ പറയുന്നു. ഇതിനിടെ കോവിഡ്-19 റെഗുലേറ്ററി പാക്കേജില്‍ ഉള്‍പ്പെടുത്തി 2020 മാര്‍ച്ച് ഒന്നുമുതല്‍ മേയ് 31 വരെ വായ്പ തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് ചെറുകിട ധനകാര്യ ബാങ്കുകള്‍, പ്രാദേശിക മേഖല ബാങ്കുകള്‍, റീജനല്‍ ഗ്രാമീണ ബാങ്കുകള്‍ എന്നിവക്കും എല്ലാ എല്ലാ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 27ന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്കി.
തുടര്‍ന്ന് മൊറട്ടോറിയം ആനുകൂല്യം അനുവദിക്കാന്‍ ഹരജിക്കാര്‍ ബജാജ് ഫിനാന്‍സിന് അപേക്ഷയും നല്കി. ഏപ്രില്‍, മേയ് മാസങ്ങളില്‍ തിരിച്ചടക്കാനുള്ള ഗഡുക്കള്‍ ബാങ്കില്‍ ബാലന്‍സ് ഉണ്ടായിരുന്നില്ല. എന്നാല്‍, ചെക്ക് മടങ്ങിയതിനെത്തുടര്‍ന്ന് എല്ലാ വായ്പകളിന്മേലും ബൗണ്‍സ് ചാര്‍ജുള്‍പ്പെടെ ചുമത്തി തിരിച്ചുപിടിക്കാന്‍ ബജാജ് നടപടി ആരംഭിച്ചു. എല്ലാ ലോണുകളിലേക്കുമായി 3924 രൂപ ബൗണ്‍സ് ചാര്‍ജ് അടക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
ALSO READ: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് മുസ്ലിം ലീഗ്
ഈ സാഹചര്യത്തില്‍ മൊറട്ടോറിയം സംബന്ധിച്ച നിര്‍ദേശം പാലിക്കാന്‍ റിസര്‍വ് ബാങ്ക് മുഖേന ബജാജിന് നിര്‍ദേശം നല്‍കണമെന്നും ബൗണ്‍സ് ചാര്‍ജ് ഒഴിവാക്കി എല്ലാ വായ്പ അക്കൗണ്ടുകളും റെഗുലറൈസ് ചെയ്യാന്‍ ഉത്തരവിടണമെന്നുമാണ് ഹരജിയിലെ ആവശ്യം.
തുടര്‍ന്നാണ് കോടതി ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിെന്റയും ബജാജിെന്റയും വിശദീകരണം തേടിയത്.
Post Your Comments