KeralaLatest NewsNews

മൊ​റ​​ട്ടോ​റി​യം നി​ര്‍​ദേ​ശം ലം​ഘി​ച്ച്‌ ഇ​ട​പാ​ടു​കാ​രി​ല്‍ ​നി​ന്ന്​ ബൗ​ണ്‍​സ്​ ചാ​ര്‍​ജ​ട​ക്കം ഇ​ടാ​ക്കു​ന്ന ബാ​ങ്ക്​ ന​ട​പ​ടി​ക്കെ​തിരെ നിലപാട് കടുപ്പിച്ച് കോടതി

കൊ​ച്ചി: മൊ​റ​​ട്ടോ​റി​യം നി​ര്‍​ദേ​ശം ലം​ഘി​ച്ച്‌ ഇ​ട​പാ​ടു​കാ​രി​ല്‍ ​നി​ന്ന്​ ബൗ​ണ്‍​സ്​ ചാ​ര്‍​ജ​ട​ക്കം ഇ​ടാ​ക്കു​ന്ന ബാ​ങ്ക്​ ന​ട​പ​ടി​ക്കെ​തിരെ നിലപാട് കടുപ്പിച്ച് കോടതി. ഇ​ട​പാ​ടു​കാ​രി​ല്‍​നി​ന്ന്​ ബൗ​ണ്‍​സ്​ ചാ​ര്‍​ജ​ട​ക്കം ഇ​ടാ​ക്കു​ന്ന ബാ​ങ്ക്​ ന​ട​പ​ടി​ക്കെ​തി​രാ​യ ഹ​ര​ജി​യി​ല്‍ ഹൈ​കോ​ട​തി റി​സ​ര്‍​വ്​ ബാങ്കിന്റെ വി​ശ​ദീ​ക​ര​ണം തേ​ടി. ബൗ​ണ്‍​സ്​ ചാ​ര്‍​ജ​ട​ക്കം ഈ​ടാ​ക്കി മു​ട​ങ്ങി​യ വാ​യ്​​പ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള തൃ​ശൂ​ര്‍ പാ​ട്ടു​രാ​ക്ക​ലി​ലെ ബ​ജാ​ജ്​ ഫി​നാ​ന്‍​സ്​ ലി​മി​റ്റ​ഡി​​െന്‍റ ന​ട​പ​ടി​ക്കെ​തി​രെ തൃ​ശൂ​ര്‍ അ​യ്യ​ന്തോ​ള്‍ സ്വ​ദേ​ശി വി.​എം. മി​ഥു​നും ഭാ​ര്യ​യും ന​ല്‍​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ്​ അ​നു ശി​വ​രാ​മ​​െന്‍റ ഉ​ത്ത​ര​വ്.

ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തു​വ​രെ ബ​ജാ​ജ്​ ഫി​നാ​ന്‍​സി​ല്‍​നി​ന്ന്​ എ​ടു​ത്ത ആ​റ്​ വാ​യ്​​പ​ക​ളു​ടെ തി​രി​ച്ച​ട​വ്​ കൃ​ത്യ​മാ​യി ന​ട​ത്തി​യി​ട്ടു​ള്ള​താ​യി ഹ​ര​ജി​യി​ല്‍ പ​റ​യു​ന്നു. ഇ​തി​നി​ടെ കോ​വി​ഡ്​-19 റെ​ഗു​ലേ​റ്റ​റി പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​ 2020 മാ​ര്‍​ച്ച്‌​ ഒ​ന്നു​മു​ത​ല്‍ മേ​യ്​ 31 വ​രെ വാ​യ്​​പ തി​രി​ച്ച​ട​വു​ക​ള്‍​ക്ക്​ മൊ​റ​​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച്‌​ ചെ​റു​കി​ട ധ​ന​കാ​ര്യ ബാ​ങ്കു​ക​ള്‍, പ്ര​ാ​ദേ​ശി​ക​ മേ​ഖ​ല ബാ​ങ്കു​ക​ള്‍, റീ​ജ​ന​ല്‍ ഗ്രാ​മീ​ണ ബാ​ങ്കു​ക​ള്‍ എ​ന്നി​വ​ക്കും എ​ല്ലാ എ​ല്ലാ ബാ​ങ്കി​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും മാ​ര്‍​ച്ച്‌​ 27ന്​ ​റി​സ​ര്‍​വ്​ ബാ​ങ്ക്​ നി​ര്‍​ദേ​ശം ന​ല്‍​കി.

തു​ട​ര്‍​ന്ന്​ മൊ​റ​​ട്ടോ​റി​യം ആ​നു​കൂ​ല്യം അ​നു​വ​ദി​ക്കാ​ന്‍ ഹ​ര​ജി​ക്കാ​ര്‍ ബ​ജാ​ജ്​ ഫി​നാ​ന്‍​സി​ന്​ അ​പേ​ക്ഷ​യും ന​ല്‍​കി. ഏ​പ്രി​ല്‍, മേ​യ്​ മാ​സ​ങ്ങ​ളി​ല്‍ തി​രി​ച്ച​ട​ക്കാ​നു​ള്ള ഗ​ഡു​ക്ക​ള്‍ ബാ​ങ്കി​ല്‍ ബാ​ല​ന്‍​സ്​ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, ചെ​ക്ക്​ മ​ട​ങ്ങി​യ​തി​നെ​ത്തു​ട​ര്‍​ന്ന്​ എ​ല്ലാ വാ​യ്​​പ​ക​ളി​ന്മേ​ലും ബൗ​ണ്‍​സ്​ ചാ​ര്‍​ജു​ള്‍​പ്പെ​ടെ ചു​മ​ത്തി തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ബ​ജാ​ജ്​ ന​ട​പ​ടി ആ​രം​ഭി​ച്ചു. എ​ല്ലാ ലോ​ണു​ക​ളി​ലേ​ക്കു​മാ​യി 3924 രൂ​പ ബൗ​ണ്‍​സ്​ ചാ​ര്‍​ജ്​ അ​ട​ക്കാ​ന്‍ നോ​ട്ടീ​സ്​ ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്​.

ALSO READ: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് മുസ്ലിം ലീ​ഗ്

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മൊ​റ​​ട്ടോ​റി​യം സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം പാ​ലി​ക്കാ​ന്‍ റി​സ​ര്‍​വ്​ ബാ​ങ്ക്​ മു​ഖേ​ന ബ​ജാ​ജി​ന്​ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നും ബൗ​ണ്‍​സ്​ ചാ​ര്‍​ജ്​ ഒ​ഴി​വാ​ക്കി എ​ല്ലാ വാ​യ്​​പ അ​ക്കൗ​ണ്ടു​ക​ളും റെ​ഗു​ല​റൈ​സ്​ ചെ​യ്യാ​ന്‍ ഉ​ത്ത​ര​വി​ട​ണ​മെ​ന്നു​മാ​ണ്​ ഹ​ര​ജി​യി​ലെ ആ​വ​ശ്യം.
തു​ട​ര്‍​ന്നാ​ണ്​ കോ​ട​തി ഇ​ക്കാ​ര്യ​ത്തി​ല്‍ റി​സ​ര്‍​വ്​ ബാ​ങ്കി​​െന്‍റ​യും ബ​ജാ​ജി​​​െന്‍റ​യും വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button