ന്യൂഡൽഹി : തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദിലെ ചേരിപ്രദേശത്ത് വന്‍ തീപിടുത്തം. 1200ഓളം വീടുകള്‍ നശിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 12.50നാണ് തീപിടുത്തമുണ്ടായത്. 28 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി മൂന്ന് മണിക്കൂര്‍ പ്രയത്‌നത്തിന് ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.
രണ്ടേക്കറോളം വരുന്ന ചേരിപ്രദേശം പൂര്‍ണമായി കത്തിനശിച്ചു. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടുവെന്നും അധികൃതര്‍ അറിയിച്ചു.
തീപിടിച്ചശേഷമാണ് പലരും അവരുടെ വീടുകള്‍ക്ക് പുറത്തുവന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വലിയ തീപിടുത്തമായതിനാല്‍ അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും സൗത്ത് ഈസ്റ്റ് പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ രാജേന്ദ്രപ്രസാദ് മീന പറഞ്ഞു. അതേസമയം ആര്‍ക്കും ജീവഹനി നേരിട്ടതായി അറിവില്ലെന്നും കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നതേയുളളൂയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments