തിരുവനന്തപുരം; കോവിഡ് പ്രതിരോധം, ഇനി മുതൽ വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും നിലവിൽ സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുക്കുന്നപക്ഷം ഇത്തരം നിയമലംഘകര്‍ക്കെതിരേ പോലീസ് പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം നടപടി സ്വീകരിക്കാന്‍ ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലിസ് മേധാവിമാര്‍ക്കു കർശന നിർദേശം നൽകിയതായി റിപ്പോർട്ടുകൾ.
കൂടാതെ സാമൂഹിക അകലവും സുരക്ഷാമാനദണ്ഡവും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ചായക്കടകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവയ്‌ക്കെതിരെയും നടപടി സ്വീകരിക്കും,, ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ജില്ലാ പോലിസ് മേധാവിമാരോട് ആവശ്യപ്പെട്ടതായാണ് വിവരം.
നിലവിൽ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത് 50 പേര്‍ക്കാണ്,, എന്നാല്‍, വിവാഹത്തിന് മുമ്പും ശേഷവും ധാരാളംപേര്‍ കല്യാണവീട് സന്ദര്‍ശിക്കുന്നു,, മരണവീടുകളിലും ഇതുപോലെ ധാരാളം പേര്‍ സന്ദര്‍ശനം നടത്തുന്നു,, ഇതു ലോക്ക് ഡൗണിന്റെ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നുവെന്ന് സംസ്ഥാന പോലിസ് മേധാവി വ്യക്തമാക്കി.
Post Your Comments