
തന്നെയും നടൻ കമൽ ഹാസനെയും ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരണവുമായി നടി പൂജ കുമാർ. കുടുംബവും സുഹൃത്തുക്കളും ഒത്തുള്ള ആഘോഷ ചിത്രങ്ങളിൽ പൂജയുടെ സാന്നിധ്യമാണ് ഗോസിപ്പുകൾക്ക് കാരണം. കമൽ ഹാസൻ സാറിനെയും കുടുംബത്തെയും ഏറെ നാളായി അടുത്തറിയാം. അദ്ദേഹത്തിനൊപ്പം ഒരുമിച്ച് അഭിനയിച്ചതുമുതൽ സഹോദനെയും മക്കളായ ശ്രുതിയെയും അക്ഷരയെയും അടുത്തറിയാം. അതുകൊണ്ട് തന്നെയാണ് ഞാൻ അവരുടെ ചില കുടുംബ ചടങ്ങുകളിൽ ഞാനും പങ്കുചേർന്നതെന്ന് താരം വ്യക്തമാക്കി.
കമൽഹാസന്റെ അടുത്ത ചിത്രമായ തലൈവൻ ഇരുക്കിറാൻ എന്ന സിനിമയിലും പൂജ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യവും താരം നിഷേധിച്ചു. കമൽ ഹാസനുമൊപ്പം മൂന്നു ചിത്രങ്ങളിലാണ് പൂജ കുമാർ വേഷമിട്ടത്. കമൽ ഹാസന്റെ വിശ്വരൂപം ഒന്നും രണ്ടും ഭാഗങ്ങളിലും ഉത്തമവില്ലനിലുമാണ് താരം അഭിനയിച്ചത്.
Post Your Comments