തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ഒറ്റദിവസത്തെ വര്‍ധനയാണ്. പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം 6, എറണാകുളം, മലപ്പുറം 5 വീതം, തൃശൂര്‍, കൊല്ലം 4 വീതം, കാസര്‍ഗോഡ്, ആലപ്പുഴ 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി (തമിഴ്നാട് -9, മഹാരാഷ്ട്ര 15, ഗുജറാത്ത് 5, കര്‍ണാടക 2, പോണ്ടി, ഡല്‍ഹി -1 )
ഇന്ന് സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി (തമിഴ്നാട് -9, മഹാരാഷ്ട്ര 15, ഗുജറാത്ത് 5, കര്‍ണാടക – 2, പോണ്ടി, ഡല്‍ഹി -1 ) , 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം പകര്‍ന്നു.
അതേസമയം, ഇന്ന് 10 പേരുടെ ഫലം നെഗറ്റീവായി. കോട്ടയം -1, മലപ്പുറം – 3, ആലപ്പുഴ-1, പാലക്കാട് – 2, എറണാകുളം 1, കാസര്‍ഗോഡ് – 2 എന്നിങ്ങനെയാണ് രോഗമുക്തി. ഇതോടെ 415 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 542 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 963 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 104325 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 103,523 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 802 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
Post Your Comments