KeralaLatest NewsIndia

“എ എച്ച്പിക്കാർ നിങ്ങളുടെ പണി തുടരുക, ഈ സമയത്ത് ആർഎസ്എസുകാർ ആയിരക്കണക്കിന് സ്ഥലങ്ങളിൽ ദിവസവും 17 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകുന്നു, കൊടുംകാറ്റ് കനത്ത നാശം വിതച്ച ബംഗാളിലും ഒഡിഷയിലും അവർ സാധാരണക്കാർക്കിടയിൽ പ്രവർത്തനം നടത്തുന്നു” – ജിതിൻ ജേക്കബ് എഴുതുന്നു

എ എച്ച്പി പ്രവർത്തകർ ഇത്തരം കുല്സിത പ്രവർത്തങ്ങൾ നടത്തുമ്പോൾ ആർഎസ്എസ് നിസ്വാർത്ഥമായി അവരുടെ സേവനം നടത്തുകയാണെന്ന് ജിതിൻ ഓർമ്മിപ്പിച്ചു.

മിന്നൽ മുരളി എന്ന സിനിമയ്ക്ക് വേണ്ടി നിർമ്മിച്ച പള്ളിയുടെ സെറ്റ് തകർത്തതിൽ പ്രതിഷേധിച്ചും അനുകൂലിച്ചും നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. തീവ്ര അനുഭാവികൾ എ എച്പിയെ അനുകൂലിക്കുമ്പോൾ സംഘപരിവാർ ബിജെപി പ്രവർത്തകർ ഇതിനെതിരെ പ്രതികരിക്കുകയാണ്. സോഷ്യൽ മീഡിയയിലെ പ്രശസ്ത എഴുത്തുകാരൻ ജിതിൻ ജേക്കബ് സെറ്റ് തകർത്തതിനെതിരെ രംഗത്ത് വന്നു. എ എച്ച്പി പ്രവർത്തകർ ഇത്തരം കുല്സിത പ്രവർത്തങ്ങൾ നടത്തുമ്പോൾ ആർഎസ്എസ് നിസ്വാർത്ഥമായി അവരുടെ സേവനം നടത്തുകയാണെന്ന് ജിതിൻ ഓർമ്മിപ്പിച്ചു.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:

എത്രയോ കലാകാരന്മാർ ദിവസങ്ങളോളം അധ്വാനിച്ചുണ്ടാക്കിയ അതിമനോഹരമായ സെറ്റ്. ഒരുകൂട്ടർക്ക് അത് കണ്ടപ്പോൾ മതവികാരം വൃണപ്പെട്ടു. അതോടെ അത് തല്ലി തകർത്തു. അതായിരുന്നു ഇന്ന് ഈ നാട്ടിലെ ഹിന്ദുക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അല്ലേ? ഇനിയിപ്പോൾ വേറെ പ്രശ്നം ഒന്നുമില്ലല്ലോ. ഹിന്ദുവിനെ ഉണർത്താനും പറ്റി.

അനുവാദം കൂടാതെയായിരുന്നു പോലും ആ സെറ്റ് നിർമിച്ചത്. ഇത്രയും ലക്ഷം രൂപ ചെലവഴിക്കുന്ന നിർമാതാവ് അത്രക്ക് വിഡ്ഢിയാണോ? ഇനി അനുവാദം ഇല്ലെങ്കിൽ തന്നെ അതിനെതിരെ നിയമനടപടികൾ എടുക്കാൻ നാട്ടിൽ നിയമസംവിധാനങ്ങൾ ഉണ്ട്. കേരളത്തിലെ പൊലീസിൽ വിശ്വാസം ഇല്ലെങ്കിൽ കോടതിയുണ്ട്. എന്തൊരു പ്രഹസനമാണ് ഇതൊക്കെ.

നിങ്ങൾ നോക്കുക നിങ്ങൾ ചെയ്ത ഈ പ്രവർത്തിയെ കേരളത്തിലെ 99.99% ഹിന്ദുക്കളും തള്ളിക്കളയുന്നു. നിങ്ങളെ ഏറ്റവും കൂടുതൽ തെറിപറയുന്നതും അവർ തന്നെയാണ്. സ്വന്തം സമുദായത്തിന്റെ പോലും പിന്തുണയില്ലാത്ത നീയൊക്കെ പിന്നെ ആർക്കുവേണ്ടിയാണ് ഈ വിഡ്ഢിവേഷം കെട്ടുന്നത്?

ഒന്നെകിൽ നിങ്ങൾ ആരുടെയൊക്കെയോ കൈയ്യിലെ പാവകൾ, അല്ലെങ്കിൽ സാമാന്യ ബോധം പോലുമില്ലാത്ത വിവരദോഷികൾ. നിങ്ങൾ ഉദ്ദേശിച്ചത് ഇങ്ങനെ ഒരു സംഘടന ഉണ്ടെന്ന് കാണിക്കാനുള്ള നാടകമാണോ? അതോ ഏതെങ്കിലും നാടകത്തിലെ അഭിനേതാക്കൾ മാത്രമാണോ?

എന്തായാലും സംഭവം കലക്കി. സിനിമയ്ക്ക് ഫ്രീ ആയി പ്രൊമോഷൻ ആയി, നിർമാതാവിന് ലാഭം. ബുദ്ധിയുള്ള നിർമാതാവ് ഈ അവസരം പരമാവധി മുതലെടുക്കും എന്നുറപ്പ്. അതിന് അവരെ കുറ്റപ്പെടുത്താനുമാകില്ല, ലാഭം ഉണ്ടാക്കാനാണല്ലോ പണം മുടക്കുന്നത്.

പിന്നെ പതിവ് പോലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയും, സഹിഷ്ണുതയുടെയും മൊത്ത കച്ചവടക്കാരായ മാധ്യമ സഖാപ്പികളും, സാംസ്ക്കാരിക നായകരും, സിനിമാക്കാരും എല്ലാം സംഘ്പരിവാറിനെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. ഇത് ഉത്തരേന്ത്യ അല്ല, കേരളമാണ് തുടങ്ങിയ ക്ളീഷേകളും അനർഗ്ഗള നിർഗളം പ്രവഹിക്കുന്നു.

അതിന് സംഘപരിവാർ സംഘടനകൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ലല്ലോ ? അത് പറഞ്ഞാൽ പറ്റില്ല, ബന്ധമില്ലെങ്കിലും അങ്ങനെയേ പ്രചരിപ്പിക്കൂ. നിങ്ങൾ തന്നെയാണ് അത് ചെയ്തത്. അങ്ങനെ പറയുന്നതും പ്രചരിപ്പിക്കുന്നതും ഒരു ശീലമായിപ്പോയി, അത് മറ്റാൻ കഴിയില്ല.

മാവോയിസ്റ്റുകൾ എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് തീവ്രവാദികൾ ഇന്ത്യയിൽ നടത്തുന്ന കൂട്ടക്കൊലകളുടെയും, പിടിച്ചുപറികളുടെയും, ഭീകരാക്രമണങ്ങളുടെയും പിതൃത്വം സിപിഎം ഏറ്റെടുക്കുമോ? പറയുമ്പോൾ രണ്ടു കൂട്ടരും കമ്മ്യൂണിസ്റ്റുകാരല്ലേ?

നിങ്ങൾ നിങ്ങളുടെ പണി തുടരുക. അതേസമയം സംഘ്പരിവാറുകാർ എന്തായിരിക്കും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുക?

കോവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി 20 ലക്ഷം വരുന്ന RSS പ്രവർത്തകർ രാജ്യത്തിന്റെ 33000 ത്തിൽ അധികം സ്ഥലങ്ങളിൽ കേന്ദ്രീകരിച്ച് ദിവസവും 17 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകുന്നു. മഹാരാഷ്ട്രയിലോക്കെ Personal Protective Equipment (PPE) ഒക്കെ ധരിച്ച് ആരോഗ്യപ്രവർത്തകർക്കൊപ്പം വീടുകൾ കയറിയിറങ്ങി കോവിഡ് ടെസ്റ്റുകൾ ഉൾപ്പെടെ ചെയ്യാൻ സഹായിക്കുന്നു.

Amphan കൊടുംകാറ്റ് കനത്ത നാശം വിതച്ച ബംഗാളിലും ഒഡിഷയിലും അവർ സാധാരണക്കാർക്കിടയിൽ പ്രവർത്തനം നടത്തുന്നു.

അതിൽ വലിയ കാര്യമൊന്നുമില്ല, പാകിസ്താനിലെ തീവ്രവാദികൾ പോലും കാരുണ്യ പ്രവത്തനം നടത്തുന്നില്ലേ എന്ന് ചോദിച്ചു ‘നിഷ്പക്ഷ മതേതര’ സഖാക്കൾ രംഗത്ത് അവരും. ഐക്യരാഷ്ട്ര സഭ ഭീകരനായി മുദ്രകുത്തിയ തീവ്രവാദികളുമായാണ് നിഷ്ക്കളങ്കർ താരതമ്യം ചെയ്യുന്നത്. RSS ലോകത്ത് ഏതാണ്ട് 40 ൽ അധികം രാഷ്ട്രങ്ങളിൽ നിയമപരമായി തന്നെ പ്രവർത്തനം നടത്തുന്നു. എന്തിന് ഗൾഫ് രാഷ്ട്രങ്ങളിൽ അടക്കം അതിന്റെ വിവിധ ഘടകങ്ങൾ നമുക്ക് കാണാൻ കഴിയും.

ഇത്രയും ഓർത്താൽ മതി, RSS ന്റെ മുതിർന്ന നേതാവ് പരമേശ്വർജി അന്തരിച്ചപ്പോൾ ഇടതുപക്ഷം ഭരിക്കുന്ന കേരളം പോലും സമ്പൂർണ ഔദ്യോഗിക ബഹുമതികൾ നൽകിയാണ് വിടചൊല്ലിയത്. അതാണ് വ്യത്യാസം. അതാണ് അവരുടെ മഹത്വവും.

കോവിടിന്റെ കാലത്ത് എന്തുകൊണ്ടാണ് കേന്ദ്ര സർക്കാരിനെതിരെ കലാപം ഉണ്ടാകാത്തത് എന്ന് ആശങ്ക പെടുന്ന നിഷ്ക്കളങ്കരുടെ കുറെ പോസ്റ്റുകൾ കാണുകയുണ്ടായി. അതൊക്ക മനസിലാക്കാനുള്ള കഴിവ് നിങ്ങൾക്കില്ലാതെ പോയി. അതുകൊണ്ടാണ് കനൽ തരിയായി ഒതുങ്ങിപോയതും. ഇമ്മാതിരി തൊട്ടിത്തരം കൊണ്ടൊന്നും RSS ന്റെ തേജഃസ്സിന് ഒരു കുറവും ഉണ്ടാകില്ല. കാരണം അവർക്ക് ഇന്ത്യയുടെ ആത്മാവിനെ അറിയാം.

എന്നാലും ഒരു വലിയ കുറവ് അവർക്കുള്ളതായി പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവർക്ക് തള്ളാൻ അറിയില്ല, സെല്ഫ് മാർക്കറ്റിംഗ് വളരെ മോശവും ആണ്. പക്ഷെ ഒന്നാലോചിച്ചാൽ ഒന്നും പ്രതീക്ഷിക്കാതെയുള്ള ഈ സേവനമനോഭാവം തന്നെയാണ് അതിന്റെ ഏറ്റവും വലിയ ശക്തിയും.

എന്നാലും ആ മനോഹരമായ സെറ്റിന്റെ ഭംഗി മനസ്സിൽ നിന്ന് മാഞ്ഞുപോകുന്നെ ഇല്ല. അത് നശിപ്പിച്ച ആളുകൾക്കെതിരെ പൊലീസിൽ പരാതി കൊടുക്കും എന്ന് നിർമാതാക്കൾ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇവർ ശിക്ഷിക്കപെടുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്. നാടകം അല്ലെങ്കിൽ അതുണ്ടാകും. നാടകം ആണെങ്കിൽ 14 ദിവസത്തെ റിമാൻഡിൽ എല്ലാം ശുഭമാകും. കാത്തിരുന്നു കാണാം.

സിനിമ വിജയമാകട്ടെ എന്നാശംസിക്കുന്നു.

ഫോട്ടോ 1 :- Amphan കൊടുംകാറ്റ് നാശം വിതച്ച സ്ഥലങ്ങളിൽ സേവനം
ഫോട്ടോ 2 :- മഹാരാഷ്ട്രയിൽ കോവിഡ് സന്നദ്ധ പ്രവർത്തനം

shortlink

Related Articles

Post Your Comments

Related Articles


Back to top button