ചെന്നൈ: നെഞ്ചുവേദനയെ തുടര്‍ന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ നുങ്കമ്പാക്കത്തെ എംജിഎം ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി വൈകീട്ടോടെ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
Post Your Comments