
കൊച്ചി : എറണാകുളത്ത് സ്വര്‍ണപ്പണയ സ്ഥാപന ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുറുപ്പംപടിയില്‍ സൂര്യ ഫൈനാന്‍സിയേഴ്സ് എന്ന സ്ഥാപനം നടത്തുന്ന പെരുമ്പാവൂര്‍ വായ്ക്കര സ്വദേശി ആര്‍ .അനില്‍കുമാറിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് പാതി കത്തിക്കരിഞ്ഞ നിലയിൽ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സ്വന്തം സ്ഥാപനത്തിന്റെ താഴത്തെ നിലയിലെ പടിക്കെട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. രാവിലെ ഓഫിസിലേക്കുപോയ അനില്‍കുമാറിനെ കാണാതിരുന്നതോടെ വീട്ടുകാർ ഫോണില്‍ വിളിച്ചു എന്നിട്ടും പ്രതികരണമില്ലാതിരുന്നതോടെയാണ് മകന്‍ അന്വേഷിച്ചിറങ്ങയത്. ഓഫിസിലെത്തിയ മകനാണ് അച്ചനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്.
തുടർന്ന് കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നാണ് സംശയം. സ്ഥലത്ത് മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നു. അതേസമയം നഗരത്തിന് നടുവിലെ കെട്ടിടത്തില്‍ ഒരാള്‍ കത്തിയമര്‍ന്നിട്ടും വിവരം പുറത്തറിയാതിരുന്നത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.
Post Your Comments