കുന്നംകുളം: സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണര്‍ വറ്റിക്കുന്നതിനിടെ ലോക്കര്‍ കണ്ടെത്തി. കുന്നംകുളം പെലക്കാട്ടുപയ്യൂരിലായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ലോക്കര്‍ പുറത്തെടുത്തു.പൂട്ടിയ നിലയില്‍ കണ്ട ലോക്കര്‍ പൊളിച്ച് നോക്കിയപ്പോള്‍ നിരോധിച്ച 1000 രൂപയുടെ നോട്ട് കെട്ടുകള്‍ അഴുകിയ നിലയില്‍ കണ്ടെത്തി.
കുന്നംകുളം സി.ഐ കെ.ജി സുരേഷിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ പ്രേംജിത്ത്, സി.പി.ഒമാരായ സുമേഷ്, മെല്‍വിന്‍, ഹരികൃഷ്ണന്‍, അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. മോഷ്ടിച്ച് കൊണ്ടുപോകുമ്പോള്‍ കിണറ്റില്‍ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്
Post Your Comments