Latest NewsNewsBusiness

എസ്ബിഐ ഉപഭോക്താവാണോ? ബാങ്ക് ലോക്കൽ കരാർ പുതുക്കാൻ മുന്നറിയിപ്പ്

ഏത് ബ്രാഞ്ചിലാണോ ലോക്കർ ഉള്ളത്, അതേ ബ്രാഞ്ച് തന്നെ ഉപഭോക്താവ് സന്ദർശിക്കേണ്ടതാണ്

ലോക്കറുകൾ ഉള്ള ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾ ഉടൻ തന്നെ ബാങ്ക് ലോക്കറുമായി ബന്ധപ്പെട്ടുള്ള കരാർ പുതുക്കേണ്ടതാണ്. ഇവ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി ഉപഭോക്താക്കളോട് ബ്രാഞ്ച് സന്ദർശിക്കാൻ എസ്ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് ബ്രാഞ്ചിലാണോ ലോക്കർ ഉള്ളത്, അതേ ബ്രാഞ്ച് തന്നെ ഉപഭോക്താവ് സന്ദർശിക്കേണ്ടതാണ്. ഈ മാസം 30 വരെയാണ് ബാങ്ക് ലോക്കർ കരാർ പുതുക്കാനുള്ള അവസാന തീയതി. ഏറ്റവും പുതിയ എസ്ബിഐ ലോക്കർ നിരക്കുകൾ എത്രയെന്ന് പരിചയപ്പെടാം.

1. എസ്ബിഐയുടെ ചെറിയ ലോക്കർ വാടക നിരക്ക്
നഗരം, മെട്രോ സിറ്റി എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് 2000 രൂപ + ജിഎസ്ടിയും ഗ്രാമങ്ങൾക്കും അർദ്ധ നഗരങ്ങൾക്കും 1500 രൂപ + ജിഎസ്ടിയുമാണ് നിരക്ക്.

2. എസ്ബിഐയുടെ ഇടത്തരം ലോക്കർ വാടക നിരക്ക്
നഗരത്തിലേയും മെട്രോ സിറ്റിയിലെയും ഉപഭോക്താക്കൾക്ക് 4000 രൂപ + ജിഎസ്ടിയും ഗ്രാമങ്ങൾക്കും അർദ്ധ നഗരങ്ങൾക്കും 3000 രൂപ + ജിഎസ്ടിയുമാണ് നിരക്ക്.

3. എസ്ബിഐയുടെ വലിയ ലോക്കർ വാടക നിരക്ക്
നഗരത്തിലേയും മെട്രോ സിറ്റിയിലെയും ഉപഭോക്താക്കൾക്ക് 8000 രൂപ + ജിഎസ്ടിയും ഗ്രാമങ്ങൾക്കും അർദ്ധ നഗരങ്ങൾക്കും 6000 രൂപ + ജിഎസ്ടിയുമാണ് നിരക്ക്.

4. എസ്ബിഐയുടെ ഏറ്റവും വലിയ ലോക്കർ വാടക നിരക്ക്
നഗരത്തിലേയും മെട്രോ സിറ്റിയിലെയും ഉപഭോക്താക്കൾക്ക് 12,000 രൂപ + ജിഎസ്ടിയും ഗ്രാമങ്ങൾക്കും അർദ്ധ നഗരങ്ങൾക്കും 9000 രൂപ + ജിഎസ്ടിയും ബാങ്ക് ഈടാക്കുന്നു.

Also Read: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി പിടിവീഴും! വാഹനം ഉൾപ്പെടെ പിടിച്ചെടുക്കാൻ നിർദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button