Latest NewsNewsBusiness

ബാങ്ക് ലോക്കർ ഉപയോഗിക്കുന്നവരാണോ? സാധനങ്ങൾ നഷ്ടപ്പെട്ടാൽ ബാങ്ക് നൽകേണ്ട നഷ്ടപരിഹാരത്തുക എത്രയെന്ന് അറിയൂ

ലോക്കറിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിനു മുൻപ് ബാങ്കുകൾ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ഉപഭോക്താക്കൾ പാലിക്കേണ്ടതാണ്

വിലപിടിപ്പുള്ള സാധനങ്ങളും രേഖകളും മറ്റും സൂക്ഷിക്കാൻ ബാങ്ക് ലോക്കൽ സംവിധാനം ഉപയോഗിക്കുന്നവരാണ് മിക്ക ആളുകളും. ലോക്കറിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിനു മുൻപ് ബാങ്കുകൾ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ഉപഭോക്താക്കൾ പാലിക്കേണ്ടതാണ്. അതിനാൽ, ബാങ്ക് ലോക്കൽ തിരഞ്ഞെടുക്കുന്നവർ ലോക്കറിന്റെ വലിപ്പത്തിനും ബ്രാഞ്ചിനും അനുസരിച്ച്, ഒരു തുക വാർഷിക വാടകയായി അടയ്ക്കേണ്ടതുണ്ട്. സാമ്പത്തിക വർഷം ആരംഭിക്കുന്നതിനു മുൻപായാണ് ഈ വാടക നൽകേണ്ടത്. എന്നാൽ, സുരക്ഷിതം എന്ന് കരുതുന്ന ലോക്കറിൽ നിന്ന് സാധനങ്ങൾ നഷ്ടമായാൽ, ബാങ്കുകൾ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരത്തുക നൽകേണ്ടതുണ്ട്. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.

തീപിടിത്തം, കവർച്ച എന്നിവയ്ക്കാണ് ബാങ്കുകൾ പ്രധാനമായും നഷ്ടപരിഹാരം നൽകുന്നത്. ബാങ്കിന്റെ അശ്രദ്ധമൂലം ലോക്കറിലുള്ള വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കുകയാണെങ്കിൽ, അതിന്റെ ബാധ്യത ബാങ്ക് ഏറ്റെടുക്കണം. ലോക്കറിന്റെ നിലവിലുള്ള വാർഷിക വാടകയുടെ നൂറിരട്ടിക്ക് തുല്യമായ തുകയാണ് ബാങ്കുകൾ അടയ്ക്കേണ്ടത്. രാജ്യത്തെ മുഴുവൻ ബാങ്കുകൾക്കും ഈ വ്യവസ്ഥ ബാധകമാണ്. അതേസമയം, ബാങ്കുകളുടെ ലോക്കർ കരാർ അനുസരിച്ച്, ലോക്കറുകളിൽ പണമോ കറൻസിയോ സൂക്ഷിക്കുന്നത് അനുവദനീയമല്ല. ബാങ്ക് ലോക്കറുകളിൽ ആഭരണങ്ങളും രേഖകളും പോലെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ മാത്രമാണ് സൂക്ഷിക്കേണ്ടത്.

Also Read: താരന്‍ പ്രതിരോധിക്കാന്‍ വേപ്പിലയും തൈരും

shortlink

Related Articles

Post Your Comments

Related Articles


Back to top button