തിരുവനന്തപുരം; ലോക്ഡൗണിൽ തലസ്ഥാനത്ത് കുടുങ്ങിയ കര്‍ണാടക സ്വദേശിനിക്ക് കരുതലുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,, കര്‍ണാടക ബീജാപുര്‍ സ്വദേശിയായ ജാനകി മതാണ് ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിലൂടെ വിമാനമാര്‍ഗം നാട്ടിലെത്തിയത്,, എന്‍ജിനിയറിംഗ് ഡാറ്റാ സയന്‍സ് പൂര്‍ത്തിയാക്കിയതിന് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് ജാനകി ട്രെയിനിംഗിനായി തിരുവനന്തപുരത്തെ സ്റ്റാര്‍ട്ട്അപ്പ് കമ്ബനിയിലെത്തിയത്.
എന്നാൽ കോവിഡ് മഹാമാരിക്ക് പിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തിരികെ നാട്ടിലേക്ക് പോകാന്‍ കഴിയാതെ വന്നു,, ലോക്ക്ഡൗണ്‍ രണ്ടും മൂന്നും ഘട്ടങ്ങളിലേക്ക് നീട്ടിയതോടെ ജാനകിയുടെ ഹോസ്റ്റല്‍ കാര്യങ്ങളുള്‍പ്പെടെ ബുദ്ധിമുട്ടിലായി,, തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകയായ ജിതയുടെ സഹായത്തോടെ ഉമ്മന്‍ ചാണ്ടിയെ കാണുകയായിരുന്നു,, ജാനകിയുടെ പ്രശ്നങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ട അദ്ദേഹം പ്രശ്നപരിഹാരത്തിന് ഇടപെടുമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.
എന്നാൽ കര്‍ണാടക പിസിസിയുടെ നേതൃത്വത്തില്‍ മലയാളികളെ എത്തിക്കുന്ന ബസില്‍ ജാനകിയെ തിരിച്ചയക്കാനായിരുന്നു ആദ്യശ്രമം,, എന്നാല്‍ തിരികെപ്പോകുന്ന ബസില്‍ മറ്റ് സ്ത്രീയാത്രക്കാരില്ലാതിരുന്നതിനാല് സുരക്ഷയെ കരുതി ഇത് ഒഴിവാക്കുകയായിരുന്നു,, ട്രെയിന്‍ സര്‍വീസും വൈകിയതിനാല്‍ ആ മാര്‍ഗവും ഫലപ്രദമായില്ല, ആഭ്യന്തര വിമാന സര്‍വീസുകള്‍ 25ന് ആരംഭിക്കാന്‍ തീരുമാനമായതോടെ ജാനകിക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു നല്‍കുകയായിരുന്നു.
കൂടാതെ ലോക്ക് ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടായതോടെ ഹോസ്റ്റല്‍ ഫീസ് സംബന്ധിച്ചും ജാനകി പ്രതിസന്ധി നേരിട്ടു,, ഫ്ളൈറ്റ് ടിക്കറ്റും ഹോസ്റ്റല്‍ ഫീസും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉമ്മന്‍ ചാണ്ടി സ്വന്തം നിലയില്‍ തന്നെയാണ് ഏര്‍പ്പാടാക്കിയത്., ഞായറാഴ്ച തിരുവനന്തപുരം വിമാനത്താവളം വരെയുള്ള യാത്രാസൗകര്യവും അദ്ദേഹം ഏര്‍പ്പെടുത്തി,, യൂത്ത് കോണ്‍ഗ്രസ് വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം കമ്മിറ്റി ജാനകിക്ക് വഴിച്ചിലവും നല്‍കിയാണ് യാത്രയാക്കിയത്.
കർണ്ണാടകയിൽ ബീജാപുരില്‍ നിന്ന് ജാനകിയുടെ വീട്ടിലേക്ക് മണിക്കൂറുകളുടെ യാത്രയുണ്ട്,, ഈ പ്രശ്നവും പരിഹരിക്കാമെന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കിയിട്ടുണ്ട്,, കര്‍ണാടക പിസിസിയുമായി ബന്ധപ്പെട്ട് വിഷയത്തിന് പരിഹാരമുണ്ടാക്കാമെന്ന് അദ്ദേഹത്തിന്റെ മകന് ചാണ്ടി ഉമ്മന്‍ അറിയിച്ചു, തിരികെപ്പോകുന്നതിനു മുമ്ബ് ഉമ്മന്‍ചാണ്ടിയുടെ വസതിയിലെത്തി ജാനകി അദ്ദേഹത്തിനു നന്ദി അറിയിക്കുകയും ചെയ്തു.
Post Your Comments