Latest NewsKeralaNews

പത്തനംതിട്ട ജില്ലയില്‍ രണ്ട് കോവിഡ്-19 കേസ് സ്ഥിരീകരിച്ചു

പത്തനംതിട്ട •

ജില്ലയിൽ ഇന്നലെ (24.05.2020) ഒരു കോവിഡ്‌ പോസറ്റീവ് കേസ്‌കൂടി റിപ്പോർട്ട് ചെയ്‌തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ജയശ്രീ വി അറിയിച്ചു.

39 വയസ്സുള്ള തൂണേരി സ്വദേശിക്കാണ്‌ രോഗം സ്ഥിരീകരിച്ചത്. മേയ് 12 നു ദുബായ്-കണ്ണൂർ വിമാനത്തിൽ കണ്ണൂരില്‍ എത്തിയ ഇദ്ദേഹം പ്രത്യേക വാഹനത്തില്‍ വടകര കോവിഡ്‌കെയർ സെന്ററിൽ എത്തി അവിടെ നിരീക്ഷണത്തിൽ ആയിരുന്നു. മെയ് 22 നു സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആയതിനെ തുടർന്ന് ഇന്നലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണ്.

കോവിഡ്-19 രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി ഇന്നലെ‌ നിര്യാതയായി. മെയ് 20ന് ദുബായില്‍ നിന്ന് കേരളത്തില്‍ ചികിത്സക്കായെത്തിയ ഇവര്‍ കാന്‍സര്‍ രോഗ ബാധിതയായിരുന്നു.

നിലവില്‍ 11 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി കോഴിക്കോട് മെഡിക്കല്‍ കോളേജിലും 5 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 5 പേര്‍ കണ്ണൂര്‍ ജില്ലയിലും ചികിത്സയിലുണ്ട്. ആകെ 21 കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതുകൂടാതെ രണ്ട് മലപ്പുറം സ്വദേശികളും കാസര്‍ഗോഡ്, കണ്ണൂര്‍ സ്വദേശികളായ ഓരോരുത്തരും പോസിറ്റീവായി കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ട്.
പത്തനംതിട്ട ജില്ലയില്‍ രണ്ട് കോവിഡ്-19 കേസ് സ്ഥിരീകരിച്ചു

പത്തനംതിട്ട • പത്തനംതിട്ട ജില്ലയില്‍ ഇന്നലെരണ്ട് കോവിഡ്-19 കേസ് സ്ഥിരീകരിച്ചു. മേയ് 17ന് അബുദാബിയില്‍ നിന്നും എത്തിയ 25 വയസുകാരനായ വെസ്റ്റ്-ഓതറ സ്വദേശിയാണ് ഒന്ന്. മേയ് 15ന് മഹാരാഷ്ട്രയില്‍ നിന്നും വന്ന 50 വയസുകാരനായ കുളനട സ്വദേശിയാണ് രണ്ടാമത്തേത്. നിലവില്‍ ജില്ലയില്‍ 10 പേര്‍ രോഗികളായിട്ടുണ്ട്.

ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 13 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ഏഴു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ ആറു പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഒന്‍പതു പേര്‍ ഐസൊലേഷനില്‍ ഉണ്ട്.ജില്ലയില്‍ ആകെ 35 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്നലെ പുതിയതായി ഏഴു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ അഞ്ച് കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2809 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 424 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 65 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ (24) എത്തിയ 278 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 3238 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 93 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലയുടെ അതിരുകളില്‍ അഞ്ചു സ്ഥലങ്ങളിലായി 36 ടീമുകള്‍ ഇന്നലെ ആകെ 7187 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ മൂന്നു പേരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 6937 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ആറു കോളുകള്‍ ലഭിച്ചു. അഞ്ചു കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും, ഒരു കോള്‍ മെഡിക്കല്‍/നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായും ബന്ധപ്പെട്ടവ ആയിരുന്നു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി 252 കോളുകള്‍ നടത്തുകയും, 43 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button