വാഷിംഗ്ടണ്‍ ഡിസി: യാത്രികരെ ബഹിരാകാശത്ത് എത്തിക്കുന്ന നാസയുടെ ചരിത്ര ദൗത്യത്തിന് സാക്ഷ്യം വഹിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എത്തും. 27ന് ഫ്ളോറിഡയിലാണ് ദൗത്യം കാണാൻ ട്രംപ് എത്തുന്നത്.
കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ നല്കുന്ന സ്പേസ് എക്സ് പേടകത്തില്‍ ബുധനാഴ്ചയാണ് നാസ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നത്. കൊറോണ വൈറസ് മഹാമാരിക്കിടയിലും, ചരിത്രപരമായ വിക്ഷേപണത്തിന് വ്യക്തിപരമായി സാക്ഷ്യം വഹിക്കാനാണ് പ്രസിഡന്റ് ട്രംപ് ഫ്ളോറിഡയിലേക്ക് പോകുന്നത്.
കേപ് കനാവറലിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് സ്പേസ് എക്സ് അതിന്റെ ഫാല്‍ക്കണ്‍- 9 റോക്കറ്റും ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകവും ഭ്രമണപഥത്തിലെത്തിക്കാന്‍ ഒരുങ്ങുന്നത്.
Post Your Comments