![](/wp-content/uploads/2020/05/corona-semen.jpg)
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നു. ആരോഗ്യവകുപ്പ് പുറത്തുവിടുന്ന കണക്കനുസരിച്ച് 50,231 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ ബാധിച്ചിരിക്കുന്നത്. ഇതിൽ 30,000 പേർ മുംബൈയില്‍ നിന്നുള്ളവരാണ്. 988 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 3041 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 58 പേർ മരിക്കുകയും ചെയ്‌തു.
Post Your Comments