
ന്യൂഡല്‍ഹി: രാജ്യത്ത് പലയിടത്തും ഉഷ്ണതരംഗം തുടരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അടുത്ത രണ്ട് ദിവസത്തേക്ക് ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, ഛഢിഗഢ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ടും കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ സോനേഗാവിലാണ് ഞായറാഴ്ച ഏറ്റവും കൂടതല്‍ ചൂട് അനുഭവപ്പെട്ടത്. 46.2 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ ചൂട്. ശനിയാഴ്ച രാജസ്ഥാനിലെ പിലാനിയിലാണ് കൂടുതല്‍(46.7 ഡിഗ്രി സെല്‍ഷ്യസ്) ചൂട് റെക്കോര്‍ഡ് ചെയ്തത്.
Post Your Comments