കോവിഡ് പ്രതിരോധത്തിന് വിറ്റാമിന്‍ ഡി സഹായിക്കുമോ ? ഈ ചോദ്യത്തിന് ആരോഗ്യവിദഗ്ദ്ധരുടെ റിപ്പോര്‍ട്ട് ഇങ്ങനെ, പ്രാമേറിയവരേയും വിറ്റാമിന്‍ ഡി കുറഞ്ഞ ഇരുണ്ട തൊലിക്കാരിലുമാണ് കൊറോണ വൈറസ് കൂടുതലായും കണ്ടെത്തിയിരിക്കുന്നത് .
read also : കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്‌സിന്‍ കുരങ്ങുകളില്‍ പരീക്ഷിക്കാനൊരുങ്ങി തായ്‌ലാന്‍ഡ്
വിറ്റാമിന്‍ ഡി കൂടുതലായും മനുഷ്യര്‍ക്ക് ലഭിയ്ക്കുന്നത് സൂര്യപ്രകാശത്തില്‍ നിന്നാണ്. മെലാനിന്‍ ആണ് നമ്മുടെ ശരീരത്തിലെ തൊലിയ്ക്ക് നിറം നല്‍കുന്നത്. സൂര്യപ്രകാശം ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുമ്പോള്‍ എല്ലുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്ന വിറ്റാമിന്‍ ഡി കൂടുതലായും ഉത്പ്പാദിപ്പിക്കപ്പെടുന്നു. ഇത് ശരീരത്തിലേയ്ക്ക് ആവശ്യമായ അല്ലെങ്കില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കാത്സ്യം, ഫോസ്ഫറേറ്റ്, മഗ്നീഷ്യം എന്നിവയും കൂടുതലായും തരുന്നു. ഇത് ശരീരത്തിലെത്തുന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാകുന്നു. അതുകൊണ്ടുതന്നെ കൊറോണ വൈറസിന് എളുപ്പത്തില്‍ ആക്രമിയ്ക്കാനാകില്ല എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടികാണിയ്ക്കുന്നു.
ലോക്ഡൗണിനു ശേഷം ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുമ്പോള്‍ വൈറസ് വ്യാപനത്തിനുള്ള ഒരു കാരണവും ഇതു തന്നെയാണ്. രണ്ട് മാസത്തിലേറെയായി സൂര്യപ്രകാശം ഏല്‍ക്കാതെ അടച്ചിട്ട മുറികളില്‍ നിന്നും പുറത്തിറങ്ങുന്ന പ്രായമായവരെ കൊറോണ വൈറസ് എളുപ്പത്തില്‍ ആക്രമിയ്ക്കുന്നു
Post Your Comments