Latest NewsKeralaNews

യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. കമ്രാന്‍ ആമിന്‍ ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് ആണ് ഇയാളെ പിടികൂടിയത്. യോഗി ആദിത്യനാഥിനെ ബോംബ് സ്ഫോടനത്തില്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. യുവാവ് ചുനബട്ടി പ്രദേശത്തുള്ളതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഭീകര വിരുദ്ധ സ്‌ക്വാഡ് പരിശോധന നടത്തിയത്. തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

Read also: ഉത്രയെ സൂരജ് കൊലപ്പെടുത്തിയതാണെന്ന വാര്‍ത്ത നിഷേധിച്ച്‌ മാതാപിതാക്കള്‍: രണ്ടുപേരുള്ള മുറിയില്‍ ഒരാളെ മാത്രം എങ്ങനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു എന്ന് ചോദ്യം

ലക്‌നൗ പോലീസ് ആസ്ഥാനത്തെ സോഷ്യല്‍ മീഡിയ ഹെല്‍പ്പ് ലൈന്‍ ഡെസ്‌കിലേക്കാണ് ഇയാൾ ഭീഷണിസന്ദേശം അയച്ചത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് ഇയാളെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button