ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. കമ്രാന്‍ ആമിന്‍ ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് ആണ് ഇയാളെ പിടികൂടിയത്. യോഗി ആദിത്യനാഥിനെ ബോംബ് സ്ഫോടനത്തില്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. യുവാവ് ചുനബട്ടി പ്രദേശത്തുള്ളതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഭീകര വിരുദ്ധ സ്‌ക്വാഡ് പരിശോധന നടത്തിയത്. തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ലക്‌നൗ പോലീസ് ആസ്ഥാനത്തെ സോഷ്യല്‍ മീഡിയ ഹെല്‍പ്പ് ലൈന്‍ ഡെസ്‌കിലേക്കാണ് ഇയാൾ ഭീഷണിസന്ദേശം അയച്ചത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.
Post Your Comments