ന്യൂയോര്‍ക്ക് : അമേരിക്കയിൽ കോവിഡ് രോഗബാധ രൂക്ഷമായി തുടരുകയാണ്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് കടക്കുമ്പോൾ സംഭവത്തിൻെറ രൂക്ഷത വെളിവാക്കുകയാണ് ന്യൂയോർക്ക് ടൈംസ്. കോവിഡ് ബാധിച്ച് മരിച്ച ആയിരം പേരുടെ വിവരങ്ങളാണ് ഞായറാഴ്ച്ച പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാം പേജ് നീക്കിവച്ചിരിക്കുന്നത്.
കണക്കുകൂട്ടാനാകാത്ത നഷ്ടമെന്നാണ് കോവിഡിനെ തുടര്‍ന്നുള്ള ദുരന്തത്തെ പത്രം വിശേഷിപ്പിക്കുന്നത്. ഓരോ വ്യക്തികളുടേയും പേരും വയസും വ്യക്തിഗത വിവരങ്ങളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഉള്‍പേജിലേക്കും ആയിരം പേരുടെ പട്ടിക നീളുന്നുണ്ട്.
‘യുഎസ് മരണങ്ങള്‍ 100,000 ന് സമീപം, കണക്കാക്കാനാവാത്ത നഷ്ടം’ എന്ന ആറ് കോളം തലക്കെട്ടിനൊപ്പമാണ് 1000 പേരുടെ ഒറ്റവരിയിലുള്ള മരണവാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇവിടത്തെ 1,000 പേരുകള്‍ മണസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് പ്രതിഫലിപ്പിക്കുന്നത് പക്ഷേ ഇത് ഒരു പട്ടികയിലെ വെറും പേരുകളല്ലെന്നും ഇത് നമ്മള്‍ തന്നെയാണെന്നും – അവര്‍ കുറിച്ചു.
40 വര്‍ഷത്തിനിടെ പത്രത്തില്‍ ഗ്രാഫിക്‌സ് മാത്രമുള്ള പേജുകള്‍ ഉണ്ടായിരുന്നിട്ടും ചിത്രങ്ങളില്ലാത്ത മുന്‍പേജുകളൊന്നും ഉണ്ടായിരുന്നതായി തനിക്ക് ഓര്‍മയില്ലെന്നാണ് ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ ടോം ബോഡ്കിന്‍ പറഞ്ഞു.
Post Your Comments