ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ പോലും അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ലെന്ന് ബി ജെ പി വക്താവ് ജി വി എല്‍ നരസിംഹ റാവു. അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധി ‘ദുരിതത്തിന്റെ രാഷ്ട്രീയം’ കളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുല്‍ ഗാന്ധി ക്യാമറ രാഷ്ട്രീയത്തില്‍ മുഴുകുകയാണ്. ‘കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ പോലും ഗാന്ധി കുടുംബം ഒന്നും ചെയ്യുന്നില്ല. യു പി എ അധികാരത്തിലുള്ള ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളെപോലും അവരുടെ നാട്ടിലേക്ക് പോകാന്‍ അനുവദിക്കുന്നില്ല.
കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികളെ കണ്ട് സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുകയാണ്. എന്നാല്‍ അത് യഥാര്‍ഥത്തില്‍ അവരെ ആശ്വസിപ്പിക്കുന്നതല്ല പകരം അദ്ദേഹം ദുരിതത്തില്‍ രാഷ്ട്രീയം കളിക്കുകയാണ്.’- ജി വി എല്‍ നരസിംഹ റാവു പറഞ്ഞു.
ALSO READ: ഗഗന്യാന് ദൗത്യം: പൈലറ്റുമാരുടെ പരിശീലനം പുനരാംരംഭിച്ച് ഇന്ത്യ
നൂറ് കിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ചതിന് ശേഷം റോഡില്‍ വിശ്രമിക്കാനിരുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പമിരുന്ന് സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. തുടര്‍ന്നാണ് വിമര്‍ശനം.
Post Your Comments