ന്യൂ ഡൽഹി : വിദേശത്തുനിന്ന് വരുന്നവർക്കായുള്ള ക്വാറന്റൈൻ നിർദേശത്തിൽ മാറ്റം വരുത്തികൊണ്ട് പുതിയ മാർഗ നിർദേശം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. വിദേശത്തുനിന്ന് വരുന്നവർക്കുള്ള സർക്കാർ ക്വാറന്റൈൻ ഏഴു ദിവസം മതിഎന്നും അടുത്ത ഏഴു ദിവസം ഹോം ക്വാറന്റൈനിൽ കഴിയണമെന്നും നിർദേശത്തിൽ പറയുന്നു. ഗർഭിണികൾക്ക് 14 ദിവസമാണ് ഹോം ക്വാറന്റൈൻ. സംസ്ഥാനാന്തരയാത്ര നടത്തുന്ന എല്ലാവരും 14 ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണം. എല്ലാവർക്കും ആരോഗ്യ സേതു നിർബന്ധമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഏഴു ദിവസത്തെ സർക്കാർ ക്വാറന്റൈൻ മതിയെന്ന കേരളത്തിന്റെ ആവശ്യമാണ് കേന്ദ്രം അംഗീകരിച്ചത്. ആദ്യഘട്ടത്തില്‍ ഈ നിലപാട് തള്ളിയ കേന്ദ്രം 14 ദിവസം സർക്കാർ ക്വാറന്റൈൻ നിർബന്ധമാണെന്ന് അറിയിച്ചിരുന്നു. പിന്നീട് സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് പുതിയ മാർഗനിർദേശം പുറപ്പെടുവിക്കുകയായിരുന്നു
Post Your Comments