കാത്തിരിപ്പുകൾക്കൊടുവിൽ,എംഐ ബാന്‍ഡ് 5 ഇന്ത്യൻ വിപണിയിൽ എത്തിക്കാനൊരുങ്ങി ഷവോമി. എംഐ ബാന്‍ഡ് 4നേക്കാള്‍ കൂടുതല്‍ സൗകര്യങ്ങൾ പുതിയ പതിപ്പിൽ പ്രതീക്ഷിക്കാം. ആമസോണ്‍ അലെക്സ അടിസ്ഥാനമാക്കിയുള്ള വോയ്സ് അസിസ്റ്റന്റ് സംവിധാനം ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. അലെക്സയ്ക്ക് ശബ്ദനിര്‍ദേശങ്ങള്‍ നല്കാന് ചെറിയ മൈക്രോ ഫോണും ഉള്‍പ്പെടുത്തുമെങ്കിലും മറുപടി കേള്‍ക്കാനുള്ള സ്പീക്കര്‍ ഉൾപ്പെടുത്താത്തതിനാൽ ടെക്സ്റ്റ് രൂപത്തിലാവും മറുപടികള്‍ കാണിച്ച് നൽകുക.
സ്മാര്‍ട് വാച്ചുകളുടെ അത്രയും മികച്ചതല്ല ഈ ഫീച്ചറെങ്കിലും ഫിറ്റ്നസ് ബാന്‍ഡുകളില്‍ ആദ്യമായാണ് ഇത് ഉൾപ്പെടുത്തുന്നത്. ഫോണ്‍ അറ്റന്റ് ചെയ്യാനും, മ്യൂസിക് പ്ലെയര്‍, രക്തത്തിലെ ഓക്സിജന്‍ നിരക്ക് പരിശോധിക്കാനുള്ള സൗകര്യം എന്നി ഫീച്ചറുകളും ഉൾപ്പെടുത്തിയേക്കാം.അതിനാൽ വാച്ചിലെ ബാറ്ററി ശേഷി ഉയർത്തുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവില്‍ എംഐ ബാന്‍ഡ് 4 2,299 രൂപയ്ക്കാണ് വില്‍ക്കുന്നത്. എംഐ ബാന്‍ഡ് 3യ്ക്ക് 1599 രൂപയാണ് വില. ഇതില്‍ ഹാര്‍ട്ട് റേറ്റ് സെന്‍സര്‍ ഉണ്ടാവില്ല.
Post Your Comments