കോലഞ്ചേരി; വലിയ ആളും,ആരവവുമൊന്നുമില്ലെങ്കിലും കല്ല്യാണം വെറൈറ്റിയാക്കിയും ആഘോഷം,, മാസ്ക്കില്‍ വധൂ വരന്മാരുടെ പേരും, ചിത്രവും പ്രിന്റ് ചെയ്ത മാസ്ക്കുകളാണ് കല്ല്യാണ കുറിയ്ക്ക് ഒപ്പം നല്കുന്നത്.
കൂടാതെ കല്ല്യാണത്തിന് ഈ മാസ്ക്ക് ധരിച്ചു വേണം എത്താനെന്ന ഉപദേശവും. മുഖം കാണാത്ത ‘ഓസുകാര്‍’ വന്ന് ഫുഡടിച്ചിട്ട് പോകുമെന്ന ഭീതിയും വേണ്ട !. ചെക്കന്റെയും പെണ്ണിന്റെയും പടം പതിപ്പിക്കാത്ത മാസ്ക് ധരിക്കാതെ കെട്ടിന് പോലും പള്ളിയില്‍ പ്രവേശനമില്ല.
എന്നാൽ കല്ല്യാണത്തില്‍ പങ്കെടുക്കേണ്ട നിശ്ചിത എണ്ണത്തിനു മുകളില്‍ ചില വിവാഹങ്ങളില്‍ ആളുകള്‍ പങ്കെടുത്തത്തതാണ് ഇത്തരമൊരാലോചനയ്ക്ക് പിന്നിലെന്നും പറയുന്നു.
Post Your Comments