ടിക്ടോക്കിന് ഇന്ത്യന്‍ നിയമങ്ങളെ കുറിച്ച് മുന്നറിയിപ്പ് കൊടുത്ത് ബിജെപി എം.പി മേനകഗാന്ധി.മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന യൂസര്‍മാരുടെ വിവരങ്ങള്‍ തരാന്‍ പറ്റില്ലെന്ന് വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ടോക് വ്യക്തമാക്കിയതിനെ തുടര്‍ന്നാണിത്. ബിജെപി എംപിയായ മേനകാഗാന്ധി, പ്രശസ്തയായ ഒരു മൃഗസംരക്ഷക കൂടിയാണ്.
മൃഗങ്ങളെ അതിക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മേനക ഗാന്ധി ഇക്കാര്യം ടിക്ടോകിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. നിയമ നടപടികളിലേക്ക് നീങ്ങാന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ അവര്‍ ആവശ്യപ്പെട്ടു.എന്നാല്‍, കമ്പനിയുടെ ചട്ടങ്ങള്‍ പ്രകാരം യൂസര്‍മാരുടെ വിവരങ്ങള്‍ പുറത്തു വിടാന്‍ പറ്റില്ലെന്ന് പറഞ്ഞ ടിക്ടോക്ക് വീഡിയോകള്‍ നീക്കം ചെയ്യാനും വിസമ്മതിച്ചു.
നൂറിലധികം വീഡിയോകളാണ് തന്റെ ശ്രദ്ധയില്‍പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കിയ മേനകഗാന്ധി, ഇന്ത്യയിലെ നിയമങ്ങളെക്കുറിച്ച് ടിക്ടോക്കിന് ശക്തമായ മുന്നറിയിപ്പു നല്‍കി.
Post Your Comments