Latest NewsIndiaNews

ആദ്യം കോവിഡ്; ഇപ്പോൾ ആ​ഗ്രയിൽ വെട്ടുക്കിളി ആക്രമണത്തിന് സാധ്യത ; ജാ​ഗ്രതാ നിർദേശം നൽകി ജില്ലാ ഭരണകൂടം; സജ്ജമായി ഫയര്‍എഞ്ചിനുകളും ഉദ്യോ​ഗസ്ഥരും; നെഞ്ചിടിപ്പോടെ കർഷകർ

വെട്ടുകിളിക്കൂട്ടങ്ങളെ തുരത്താനുള്ള തയ്യാറെടുപ്പുകള്‍ ചെയ്യണമെന്ന് ആഗ്ര ജില്ലാ കൃഷി ഓഫിസര്‍ രാം പ്രവേഷ്

ആ​ഗ്ര; ആഗ്ര ജില്ലയില്‍ വെട്ടുകിളി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ആഗ്ര ജില്ലാ ഭരണകൂടം കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി,, രാജസ്ഥാനിലെ കരൗളി പ്രദേശത്തിനിന്ന് വെട്ടുകളിക്കൂട്ടങ്ങള്‍ ആഗ്ര ലക്ഷ്യമാക്കി നീങ്ങുന്നവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്.

കൂടാതെ പുകയിട്ടും ചെണ്ടകൊട്ടിയും വെട്ടുകിളിക്കൂട്ടങ്ങളെ തുരത്താനുള്ള തയ്യാറെടുപ്പുകള്‍ ചെയ്യണമെന്ന് ആഗ്ര ജില്ലാ കൃഷി ഓഫിസര്‍ രാം പ്രവേഷ് കര്‍ഷകരെ അറിയിച്ചു, അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ കീടനാശിനികളും 50 ട്രാക്ടറുകളും 3 ഫയര്‍എഞ്ചിന്‍ യൂണിറ്റുകളും തയ്യാറാക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു, കൊവിഡ് 19നെതിരേയുള്ള പോരാട്ടത്തില്‍ തകര്‍ന്നുപോയ കര്‍ഷകരാണ് ഇപ്പോള്‍ വെട്ടുകിളി ആക്രമണവും നേരിടേണ്ടി വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button