Latest NewsIndiaNews

പകലിറങ്ങിയാൽ പൊലീസ് മർദിക്കും ; രാത്രിയിൽ തലയില്‍ ബാഗുകളേന്തി യമുന നദി കടന്നത് നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികള്‍

ന്യൂഡല്‍ഹി : യമുന നദി കാൽനടയായി കടന്ന് നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികള്‍. തലയില്‍ ബാഗുകളേന്തി രാത്രയിൽ ബീഹാറിലെ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് പോകാനാണ് ഇവർ യമുന നദി കടന്നത്. എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ടു ചെയ്തത്.

ശക്തമായ വേനൽ തുടരുന്നതിനാൽ നദിയിൽ ജലനിരപ്പ് വളരെ കുറവാണ്. ഞങ്ങളുടെ കയ്യിൽ കാശില്ല. റോഡിലിറങ്ങിയാല്‍ പൊലീസ് മർദിക്കും. അതിനാലാണ് രാത്രിയിൽ നദികടക്കാൻ തീരുമാനിച്ചത് തൊഴിലാളികള്‍ പറഞ്ഞു. ഹരിയാനയിലെ യമുനാനഗറില്‍നിന്ന് യുപിയിലെ സഹറന്‍പുരിലേക്ക് കടക്കും അവിടെനിന്നാണ് ബീഹാറിലേക്കുള്ള യാത്ര.

കുടിയേറ്റക്കാര്‍ക്കായി കേന്ദ്രം പ്രത്യേക ‘ശ്രമിക്‌’ തീവണ്ടികള്‍ ഓടിക്കുന്നുണ്ടെങ്കിലും ഗതാഗത സൗകര്യം ലഭിക്കാത്ത നൂറുകണക്കിന് ആളുകള്‍ വീട്ടിലേക്ക് കാല്‍നടയായാണ് പോകുന്നത്. പകല്‍സമയത്തെ വെയിലും ചൂടും ഒഴിവാക്കാന്‍ രാത്രിയില്‍ നദി മുറിച്ചുകടക്കുകയാണെന്ന് കുടിയേറ്റക്കാര്‍ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 2,000 കുടിയേറ്റക്കാര്‍ ഇത്തരത്തില്‍ കാല്‍നടയായി നദി മുറിച്ചുകടന്നെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button