മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം 40000 കടന്നു. മുംബൈയില്‍ മാത്രം 25000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 2345 പേര്‍ക്കാണ് രോഗം പോസിറ്റീവായത്. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 41642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം സംസ്ഥാനത്ത് 64 പേര്‍ മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1454 ആയി.അതേസമയം, രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 112359 ആയി.
63624 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 45300 പേര്‍ ഇതുവരെ ഇന്ത്യയില്‍ നിന്നും രോഗമുക്തി നേടി. രാജ്യത്ത് ആകെ മരണം 3435 ആയി. രോഗം സ്ഥിരീകരിച്ചതില്‍ രണ്ടാം സ്ഥാനത്ത് തമിഴ്നാടാണ്. 13191 പേരാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. 7222 പേര്‍ ആശുപത്രിയില്‍ തുടരുമ്പോള്‍ 5882 പേര്‍ രോഗമുക്തി നേടി. 87 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതിനിടെ രാജ്യത്ത് ആഭ്യന്തരവിമാന സര്‍വീസ് മേയ് 25 മുതല്‍ ആരംഭിക്കും. ആഗോളതലത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം5,124,996 ആയി. ലോകത്ത് ഇതുവരെ 330,840 പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. 2,043,139 രോഗമുക്തി നേടി ആശുപത്രിവിട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. ഇതുവരെ 1,596,526 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 95,057 പേര്‍ക്ക് ജീവന്‍ നഷ്ടമായി.370,973 പേര്‍ക്കാണ് കൊവിഡില്‍ നിന്നും മുക്തി നേടിയിട്ടുള്ളത്.
Post Your Comments