തിരുവനന്തപുരം : സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവർ ഒരു ലക്ഷത്തിലേക്ക്. കോവിഡ് സമയത്ത് കേരളത്തിനു പുറത്തുനിന്ന് 88,640 ആളുകളാണ് എത്തിയത്. വിമാനത്താവളങ്ങൾ വഴി 7,303 പേരും തുറമുഖം വഴി 1,621 പേരും ചെക്ക് പോസ്റ്റ് വഴി 76,608 പേരും റെയിൽവേ വഴി 3108 പേരും സംസ്ഥാനത്ത് എത്തിയെന്നു സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 91,084 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഇവരിൽ 90,416 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്ൈറനിലും 668 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
Also read : ഗൾഫ് രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണസംഖ്യ ഉയരുന്നു , ഒരാഴ്ചക്കിടെ മരണം 13
ശനിയാഴ്ച 182 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 52,771 വ്യക്തികളുടെ (ഓഗ്മെന്റഡ് സാന്പിൾ ഉൾപ്പെടെ) സാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 51,045 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റിവായി. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സന്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 7,672 സാന്പിളുകൾ ശേഖരിച്ചതിൽ 7,147 സാന്പിളുകൾ നെഗറ്റീവായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,026 സാന്പിളുകളാണ് പരിശോധന നടത്തിയത്..
Post Your Comments