മസ്‌ക്കറ്റ് : ഒമാനില്‍ കോവിഡ് ബാധിച്ചുള്ള മരണസംഖ്യ ഉയരുന്നു. ഒരാഴ്ചക്കിടെ രാജ്യത്ത് 13 പേരാണ് ചികിത്സക്കിടെ മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി രണ്ട് വിദേശികള്‍ കൂടി മരണപ്പെട്ടിരുന്നു. വരും ആഴ്ചകളില്‍ കൂടുതല്‍ മരണമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അല്‍ സഈദി മുന്നറിയിപ്പ് നല്‍കി. ആശുപത്രിയില്‍ 122ഉം , ഐ സി യുവില്‍ 32ഉം രോഗികളുണ്ട്. പ്ലാസ്മ ചികിത്സയെ അവലംബിച്ചാണ് നിലവില്‍ മുന്നോട്ടുപോകുന്നത്. ഐസിയുവിലുള്ളവരില്‍ അധിക പേരും വെന്റിലേറ്ററിൽ ആണെന്നാണ് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ സെയ്ഫ് അല്‍ ഹുസ്‌നി കഴിഞ്ഞ ദിവസം അറിയിച്ചത്.
പ്രവാസികള്‍ക്കിടയിലും, . ഐസിയുവിലുള്ളവരിലും മരണം ഉയരുന്നതിന് പ്രധാനകാരണം ചികിത്സ തേടുന്നതിലെ കാലതാമസമാണ്. പത്ത് ദിവസത്തിലധികം ഐസിയുവില്‍ കഴിയുന്ന രോഗികളുണ്ട്. നിലവില്‍ 7257 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 34 പേര്‍ മരിച്ചു. 1848 പേര്‍ രോഗമുക്തി നേടി.
Post Your Comments