തിരുവനന്തപുരം: മദ്യ ബുക്കിങ്ങിന് ആപ്പ് ഇറക്കിയ സർക്കാർ പ്രതിസന്ധിയിൽ. മദ്യം ബുക്കിങ്ങിനുള്ള ആപ്പിനെക്കുറിച്ചുള്ള ചോദ്യത്തിനെക്കുറിച്ച് ഉറപ്പില്ലാതെ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പ്രതികരണം നടത്തി. ഗൂഗിളിന്റെ അനുമതിക്കായി കാത്തിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ആപ്പ് വൈകുന്നത് സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാക്കില്ലേ എന്ന ചോദ്യത്തിന് ഉത്തരം മനോരമ റിപ്പോര്‍ട്ടറോട് വ്യക്തിപരമായി പറയാമെന്നായിരുന്നു ടി.പി രാമകൃഷ്ണന്‍റെ മറുപടി.
ബവ്റിജസ് കോർപ്പറേഷന്റെ വെർച്വൽ ക്യൂ ആപ്പ് പ്ലേ സ്റ്റോർ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. ഗൂഗിളിന്റെ അനുമതി ലഭിക്കാൻ സാധാരണ നിലയിൽ ഒരാഴ്ച വരെ എടുക്കാറുണ്ടെങ്കിലും സർക്കാർ സ്ഥാപനമായതിനാൽ വേഗം അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബവ്കോ. മദ്യവിതരണം പുനരാരംഭിക്കാനുള്ള തീയതിയെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് അധികൃതർ പറയുന്നതെങ്കിലും തിങ്കളാഴ്ചയോടെ ആപ് ജനത്തിന് ഉപയോഗിക്കാൻ കഴിയുമെന്നാണ് ലഭിക്കുന്ന സൂചന.
ആപ്പിന്റെ സെർവർ അടക്കം എല്ലാ ചെലവുകളും വഹിക്കുന്നത് ബവ്റിജസ് കോർപറേഷനാണെന്ന് സ്റ്റാർട്ട്അപ് മിഷൻ അധികൃതർ പറഞ്ഞു. 50 പൈസ വീതം ബാറുകളിലെ ഒരു ടോക്കണിന് ബവ്റിജസ് കോർപ്പറേഷൻ സർവീസ് ചാർജ് ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച അധ്യാപിക അറസ്റ്റില്‍
പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മൊബൈൽ ആപ് ലഭ്യമാക്കും. ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല. ഇതിനു പുറമേ സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. പേരും ഫോൺ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിൻകോഡ്, ലൊക്കേഷൻ എന്നിവയിലേതെങ്കിലും) നൽകി ക്യൂവിൽ ബുക്ക് ചെയ്യാം.
Post Your Comments