കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റില്‍ കനത്ത നാശം നേരിട്ടതിനെ തുടര്‍ന്ന് സൈന്യത്തിന്റെ സഹായം തേടി മുഖ്യമന്ത്രി മമത ബാനര്‍ജി. ഇവിടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും നിലച്ചിരിക്കുന്നു. സമീപ കാലത്ത് പശ്ചിമ ബംഗാള്‍ നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രകൃതി ദുരന്തമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. അടിസ്ഥാന സൗകര്യം എല്ലാ ജനങ്ങള്‍ക്കുമെത്തിക്കണമെങ്കില്‍ രാപ്പകലില്ലാതെ പ്രയത്നിക്കണമെന്ന് ആഭ്യന്തര വകുപ്പ് അഭിപ്രായപ്പെട്ടു.
185 കിലോമീറ്റര്‍ വേഗതിയിലാണ് ബംഗാളില്‍ കാറ്റടിച്ചത്. തലസ്ഥാനമായ കൊല്‍ക്കത്ത ഉള്‍പ്പെടെ ബംഗാളിലെ എല്ലാ മേഖലകളിലും നാശം വിതച്ചിട്ടുണ്ട് ഉംപുന്‍ ചുഴലിക്കാറ്റ്. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘത്തെ നേരത്തെ നിയോഗിച്ചിട്ടുണ്ട്. സൈന്യത്തിന്റെ സഹായം കൂടി ആവശ്യപ്പെട്ടിരിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.റെയില്‍വെ, സ്വകാര്യ മേഖല എന്നിവയുടെ സഹായവും മമത സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ആയിരക്കണക്കിന് മരങ്ങളാണ് കടപുഴകിയത്.
പല മേഖലകളിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. പല കെട്ടിടങ്ങളുടെയും മേല്‍ക്കൂര തകര്‍ന്നിരിക്കുന്നു. സര്‍ക്കാരിന്റെ ആദ്യശ്രമം കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാണ്. കൂടാതെ അഴുക്കുചാല്‍ സംവിധാനവും പുനസ്ഥാപിക്കണം. മരങ്ങള്‍ റോഡില്‍ നിന്ന് മാറ്റുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് ബംഗാളില്‍ ഉംപുന്‍ ചുഴലിക്കാറ്റടിക്കാന്‍ തുടങ്ങിയത്. ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് മമത ബാനര്‍ജി പറയുന്നത്.
നരേന്ദ്ര മോദി ദുരന്ത മേഖലയില്‍ ഏരിയല്‍ സര്‍വെ നടത്തിയിരുന്നു. മമത ബാനര്‍ജി, ഗവര്‍ണര്‍ ജഗദീപ് ധന്‍ഖാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു. ഇതിന് ശേഷമാണ് ബംഗാളിന് 1000 കോടിയുടെയും ഒഡീഷയ്ക്ക് 500 കോടിയുടെയും സാമ്പത്തിക സഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അതേസമയം ചുഴലിക്കാറ്റില്‍ 72 പേര് മരിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.
കൊറോണ വൈറസ് ഭീതിക്കിടെ എത്തിയ ചുഴലിക്കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. ഇത്തരം ദുരന്തം ഇതിന് മുമ്പുണ്ടായിട്ടില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം ബംഗാള്‍ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കുമെന്നും മമത വ്യക്തമാക്കി.
Post Your Comments