ലക്നൗ: ഉത്തര്‍പ്രദേശില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നേരത്തെ, ആഗ്രയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയ ബസ്സുകളില്‍ തൊഴിലാളികളെ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വദ്രയുള്‍പ്പെടെ ലോക്ക് ഡൗണ്‍ ലംഘിച്ചുള്ള പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിരുന്നു.
അറസ്റ്റിലായതിനു പിന്നാലെ കഴിഞ്ഞ ദിവസം തന്നെ അജയ് ലല്ലുവിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, രേഖകളില്‍ കൃത്രിമം കാണിച്ചതിന് അജയ് ലല്ലുവിനെതിരെ വീണ്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.ബുധനാഴ്ച തന്നെ അജയ് ലല്ലുവിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, അദ്ദേഹം പുറത്തിറങ്ങുന്നതിനു മുന്‍പ് തന്നെ ഹാജരാക്കിയിരുന്ന രേഖകളില്‍ കൃത്രിമം കാണിച്ചതായി വ്യക്തമായിരുന്നു. ഇതോടെയാണ് ഫത്തേപൂര്‍ സിക്രി പോലീസ് അദ്ദേഹത്തിനെതിരെ വീണ്ടും എഫ്ഐആര്‍ ചുമത്തിയത്.
Post Your Comments