ലഖ്‌നൗ: പ്രിയങ്ക ഗാന്ധിയുടെ പൗരത്വ പ്രക്ഷോഭത്തിനിടെ പ്രിയങ്കയുടെ ബോട്ടിൽ നിന്ന് പുഴയിൽ വീണ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു.വാരണാസിയില്‍ വെച്ചാണ് സംഭവം. പൗരത്വ നിയമ പ്രക്ഷോഭകരെ കാണാനായി എത്തിയതായിരുന്നു പ്രിയങ്ക. രവിദാസ് ക്ഷേത്രത്തിലാണ് അവര്‍ ആദ്യം എത്തിയത്. ഇവിടെയാണ് പ്രക്ഷോഭകര്‍ എത്തിയത്. ഇതിനിടെ സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പുഴയില്‍ വീണത് ആശങ്ക പടർത്തി.അതേസമയം തന്റെ സന്ദര്‍ശനത്തിന് പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളില്ലെന്ന് പ്രിയങ്ക പറഞ്ഞു.
രവിദാസ് ക്ഷേത്രം സന്ദര്‍ശിക്കണമെന്ന് ദീര്‍ഘകാലമായി ആഗ്രഹിക്കുന്നുണ്ട്. ഇന്നാണ് അത് പൂര്‍ത്തിയാക്കാനായത്. രവിദാസ് വിഭാഗത്തിന് എന്റെ അഭിനന്ദനങ്ങള്‍. ക്ഷേത്രത്തിലെ എല്ലാവര്‍ക്കും നന്ദി അറിയിക്കുവെന്നും സന്ദര്‍ശക പുസ്തകത്തില്‍ അവര്‍ കുറിച്ചു. കാശി വിശ്വനാഥ ക്ഷേത്രവും അവര്‍ സന്ദര്‍ശിക്കുന്നുണ്ട്. വാരണാസിയില്‍ നാല് മണിക്കൂറോളമാണ് പ്രിയങ്ക ചെലവിട്ടത്. പൗരത്വ പ്രതിഷേധത്തില്‍ ജയിലിലായ സാമൂഹ്യ പ്രവര്‍ത്തകര്‍, ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍, എന്നിവരെ കാണാന്‍ കൂടിയാണ് പ്രിയങ്ക എത്തിയത്.
ഇവര്‍ ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ്. ഇതിന് ശേഷമാണ് പ്രിയങ്ക ദില്ലിയിലേക്ക് മടങ്ങിയത്. മടങ്ങുന്നതിന് മുമ്പ് പൗരത്വ നിയമ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പ്രിയങ്ക സന്ദര്‍ശിച്ചു. ഗംഗയിലൂടെ ബോട്ടുയാത്ര നടത്തിയാണ് രാംഘട്ടില്‍ പ്രിയങ്ക എത്തിയത്. ഈ സമയം ബോട്ടില്‍ സംസ്ഥാന അദ്ധ്യക്ഷൻ അജയ് കുമാറുമുണ്ടായിരുന്നു. വമ്പന്‍ തിക്കും തിരക്കുമാണ് ബോട്ടിലുണ്ടായിരുന്നത്.
ഇതിനിടയിലാണ് അടിതെറ്റി അജയ് കുമാര്‍ ലല്ലു പുഴയില്‍ വീണത്. പ്രിയങ്കയുടെ സുരക്ഷാ ഗാര്‍ഡുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പുഴയില്‍ ചാടിയാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. പരിക്കുകള്‍ ഒന്നുമില്ലെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments