Latest NewsIndia

1000 ബസിന്റെ വ്യാജ രേഖ കേസിൽ അറസ്റ്റിലായ യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലുവിന് ജാമ്യം ഇല്ല

ലഖ്‌നൗ: ഉത്തർ പ്രദേശിൽ വ്യാജ രേഖ ചമച്ച കേസിൽ അറസ്റ്റിലായ യുപി കൊണ്ഗ്രെസ്സ് അധ്യക്ഷൻ അജയ് കുമാർ ലല്ലുവിന് ജാമ്യം ഇല്ല. അജയ് കുമാർ ലല്ലു തിങ്കളാഴ്ച പ്രത്യേക എംപി-എം‌എൽ‌എ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ഇത് നിരസിച്ചു. കുടിയേറ്റ തൊഴിലാളികൾക്കായി ആയിരം ബസുകൾ ഉണ്ടെന്നുള്ളതിന്റെ തെളിവായി ബസ്സുകളുടെ രേഖകൾ വ്യാജമായി ഉണ്ടാക്കി എന്നതാണ് ഇദ്ദേഹത്തിന്റെ പേരിലുള്ള കേസ്.

കുറ്റകൃത്യങ്ങൾ ഗുരുതരമാണെന്നും ലല്ലുവിനെതിരെ മതിയായ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും പ്രഥമ ദൃഷ്ട്യാ ഇതിന്റെ പങ്കാളിത്തം വ്യക്തമാണെന്നും പ്രത്യേക ജഡ്ജി പി കെ റായ് പറഞ്ഞു.“ഈ അവസ്ഥയിൽ, അന്വേഷണം ഇപ്പോഴും നടക്കുമ്പോൾ, അദ്ദേഹത്തെ ജാമ്യത്തിൽ വിടാൻ ഒരു കാരണവുമില്ല,” ജഡ്ജി പറഞ്ഞു.

നേരത്തെ, ലല്ലുവിനുവേണ്ടി ജാമ്യാപേക്ഷ സമർപ്പിച്ച അഭിഭാഷകൻ തന്റെ ക്ലയന്റിനെതിരെ നേരിട്ടുള്ള തെളിവുകളില്ലെന്നും രാഷ്ട്രീയ വൈരാഗ്യത്തെതുടർന്ന് ഉപദ്രവിക്കുകയാണെന്നും വാദിച്ചിരുന്നു. എന്നാൽ ഹരജിയെ ശക്തമായി എതിർത്ത ജില്ലാ സർക്കാർ അഭിഭാഷകൻ (ക്രിമിനൽ) മനോജ് ത്രിപാഠി കേസിൽ ലാലുവിന്റെ നേരിട്ടുള്ള ഇടപെടൽ തെളിവുകളോടെ വാദിച്ചു സ്ഥാപിക്കുകയായിരുന്നു .

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യോഗി സർക്കാരിന് 1,000 ബസുകൾ വാഗ്ദാനം ചെയ്തതിനെ തുടർന്ന് ലാലു തന്നെ സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കത്തെഴുതിയതായി ത്രിപാഠി തെളിവുകൾ ചൂണ്ടിക്കാട്ടി .

shortlink

Related Articles

Post Your Comments

Related Articles


Back to top button