ന്യൂഡൽഹി: രാജ്യത്തിനെതിരെയും ഭരണാധികാരികൾക്കെതിരെയും എന്ത് നുണയും പറയാം എന്ന് കരുതുന്നവർക്ക് ഇപ്പോൾ സോഷ്യൽ മീഡിയ നൽകുന്നത് എട്ടിന്റെ പണിയാണ്. മോദി വിരുദ്ധരുടെ പിന്തുണ കിട്ടുവാനായി പാകിസ്ഥാനിൽ നിന്നുമൊരു കള്ളം ഭാരതത്തിലേക്ക് പറിച്ചു നട്ട, പ്രശസ്ത സിനിമാ നടി ശബാനാ ആസ്മിയാണ് ഇപ്പോൾ നാണം കെട്ടിരിക്കുന്നത്.പാകിസ്ഥാനിലെ രണ്ടു ബാലന്മാരുടെ ചിത്രം ലോക് ഡൗണിലേത് എന്ന് തോന്നിപ്പിക്കും വിധം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ശബാനാ ആസ്മിയെ, പക്ഷെ കള്ളം കയ്യോടെ പിടിച്ച് നാണം കെടുത്തിയിരിക്കുകയാണ് ജനങ്ങൾ.
ഒരു വര്ഷം മുൻപ് ആരോ പോസ്റ്റ് ചെയ്ത പാകിസ്ഥാനിലെ ചിത്രമാണ് ശബാനാ ആസ്മി ഇന്ത്യയിലേയ്ക്ക് മാറ്റിയത്. ലോക് ഡൗൺ ദിനങ്ങളിൽ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും സ്വന്തം ജനങ്ങളെ തിരികെ കൊണ്ട് പോകാനുള്ള പരമാവധി ശ്രമങ്ങൾ തുടരുമ്പോഴും, രാജ്യത്തെ ഇത്രയും വലിയൊരു ജനസംഖ്യ സംസ്ഥാനങ്ങൾക്ക് മുൻപിലൊരു ബാലി കേറാ മലയായി നില്പുണ്ട്.
ഈയൊരു വസ്തുതയെ മനസ്സിലാക്കാതെ പലായനം ചെയ്യുന്ന തൊഴിലാളികളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച് സംതൃപ്തി തേടുകയാണ് രാജ്യത്തെ ഒരുവിഭാഗം ആളുകളും ചില രാഷ്ട്രീയ പാർട്ടികളും. ടീറ്റുകൾ കാണാം:
Post Your Comments