Latest NewsIndiaNews

അനധികൃതമായി റെയില്‍വെ ഇ-ടിക്കറ്റുകള്‍ വില്‍പന ; ഐആര്‍ടിസി ഏജന്റുമാരടക്കം 14 പേര്‍ അറസ്റ്റിൽ

ന്യൂഡല്‍ഹി : മെയ് 12-ന് പ്രഖ്യാപിച്ച രാജധാനി പ്രത്യേക ട്രെയിനുകള്‍ക്കുള്ള ഇ-ടിക്കറ്റുകൾ അനധികൃതമായി വില്‍പന നടത്തിയ എട്ട് ഐ.ആര്‍.സി.ടിസി ഏജന്റുമാരടക്കം 14 പേര്‍ അറസ്റ്റിൽ.

റെയില്‍വേ പോലീസാണ് 14 പേരെ പിടികൂടിയത്. ഇവരിൽ നിന്നും 6,36,727 രൂപയുടെ ഇ-ടിക്കറ്റുകളാണ് ആര്‍.പി.എഫ് പിടിച്ചെടുത്തത്. ടിക്കറ്റുകള്‍ നേരത്തെ സ്വന്തമാക്കി ആവശ്യക്കാര്‍ അധിക വിലക്ക് വില്‍ക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്.

ഒന്നിലധികം ഐഡികള്‍ ഉപയോഗിച്ച് ഏജന്റുമാര്‍ ടിക്കറ്റുകള്‍ വാങ്ങികൂട്ടുന്നത് സംബന്ധിച്ചും ബെര്‍ത്തുകളെ സംബന്ധിച്ചും വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹ്യചര്യത്തിൽ രാജ്യവ്യാപകമായി ആര്‍പിഎഫ് ഇത്തരത്തില്‍ അന്വേഷണം നടത്തിവരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button