
ന്യൂഡൽഹി; ജനജീവിതം താറുമാറാക്കാൻ മറ്റൊരു പ്രതിഭാസമെത്തുന്നു, ഇന്ത്യയുടെ കിഴക്കന്‍ മേഖലകളില്‍ ആഞ്ഞടിച്ച ഉംപുന്‍ ചുഴലിക്കാറ്റിനു പിന്നാലെയാണ് രാജ്യത്ത് മുന്നറിയിപ്പ് നൽകിയിരിയ്ക്കുന്നത്.
ഉഷ്ണതരംഗ മുന്നറിയിപ്പാണ് നൽകിയിരിയ്ക്കുന്നത്, ഇന്ത്യൻ കിഴക്കന്‍ മേഖലകളിലാണ് ഉംപുന്‍ വീശിയടിച്ചതെങ്കിലും രാജ്യത്തിന്റെ മിക്കയിടങ്ങളിലും ഇതിന്റെ ആഘാതം ഉണ്ടായിരുന്നു,, വ്യാഴാഴ്ച അതിശക്തമായി ആഞ്ഞടിച്ചതിനു ശേഷം ഉംപുന്‍ ദുര്‍ബലപ്പെടുകയും ഇതേതുടര്‍ന്ന് വേനല്‍ക്കാല താപനില ഉയരുകയും ചെയ്തിരുന്നു, അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ വടക്കുപടിഞ്ഞാറന്‍, മധ്യ, പടിഞ്ഞാറന്‍ മേഖലകളില്‍ താരതമ്യേന ചൂട് കൂടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു,,നിലവില്‍ ഡല്‍ഹിയില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്,, ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് ഡല്‍ഹിയില്‍ വ്യാഴാഴ്ച രേഖപ്പെടുത്തിയിരുന്നത്.
കൂടാതെ 44.1 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്,, അടുത്ത 4, 5 ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കനത്ത ചൂട് ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു,, നഗരത്തില്‍ പരമാവധി 39.6 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 22 ഡിഗ്രി സെല്‍ഷ്യസും ആണ് രേഖപ്പെടുത്തിയത്.
Post Your Comments